ഡിജിറ്റൽ ഏകോപനം വികാസ് പീഡിയ സംസ്ഥാനതല ശില്പശാല 4ന് വയനാട്ടിൽ
ഡിജിറ്റൽ ഏകോപനം
വികാസ് പീഡിയ സംസ്ഥാനതല ശില്പശാല 4ന് വയനാട്ടിൽ
തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്സ് & ഐ.ടി. മന്ത്രാലയത്തിന് കീഴിലുള്ളവികാസ്പീഡിയ പോർട്ടലും സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ കീഴിലുള്ള ഓൺലൈൻ സേവനങ്ങളും ഏകോപിപ്പിക്കുന്നഡിജിറ്റൽ ഇന്റഗ്രേഷൻ സംസ്ഥാനതല ശില്പശാലജൂലൈ നാലിന് വയനാട് കല്‍പ്പറ്റ കലക്ട്രേറ്റിലെഎ.പി.ജെ. അബ്ദുള്‍കലാം ഹാളിൽ നടക്കും.രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയാണ് ശില്പശാല. 23 ഭാഷകളിലായി പ്രവർത്തിക്കുന്ന വിജ്ഞാന പോർട്ടലായ വികാസ്പീഡിയ കേന്ദ്രസർക്കാരിന്റെ കമ്പ്യൂട്ടിംഗ് സ്ഥാപനമായ സി-ഡാക് ഹൈദരബാദ് സെന്ററാണ് വികസിപ്പിച്ചിട്ടുള്ളത്. ഇതിനോടകം കൃഷി,ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ഊർജ്ജം, ഇ-ഭരണം എന്നീ വിഷയങ്ങളിലായി ആയിരക്കണക്കിന് പേജുകളിലായി അനേകായിരം വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
23 ഭാഷകളിൽ പ്രവർത്തിക്കുന്ന പോർട്ടലിന് രാജ്യമെങ്ങും പ്രവർത്തിക്കുന്ന വളണ്ടിയര്ർമാരാണ് വിവരദാതാക്കളായി ഉള്ളത്. ആറ് കോടിയാണ് മലയാളം ഭാഷാ പോര്ട്ടലിന്റെനിലവിലുള്ള ഹിറ്റ് റേറ്റ്. സ്റ്റേറ്റ് നോഡല്‍ ഏജന്‍സിയായ വയനാട് സോഷ്യല്‍ സര്വ്വീസ്സൊസൈറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആറ്വര്ഷമായി പോര്‍ട്ടല്‍ സംബന്ധിച്ച്സംസ്ഥാനത്തുടനീളം വിവിധ ബോധവല്‍ക്കരണപരിപാടികള്‍ നടത്തിവരുന്നുണ്ട്. കൂടാതെ ധാരാളംഡിജിറ്റൽ ഓൺലൈൻ ശില്പശാലകളും നടത്തിക്കഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള പോർട്ടലുകൾ വെബ്സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ ഏകോപിപ്പിച്ച് വികാസ്പീഡിയ സന്ദർശിക്കുന്നവർക്കും ഇവയുടെ പ്രയോജനവും ഓൺലൈൻ സേവനങ്ങളും ലഭിക്കത്തക്കരീതിയിൽ നടപ്പിലാക്കുന്ന ഏകോപന പദ്ധതികളാണ് കഴിഞ്ഞ ഒരു വർഷമായി നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി കാസർഗോഡ്, കണ്ണൂർ , വയനാട്, മലപ്പുറം, ആലപ്പുഴ എന്നീ ജില്ലകളിൽ ജില്ലാതല ഡിജിറ്റൽ ഇന്റഗ്രേഷൻ ശില്പശാലകൾ നടത്തിക്കഴിഞ്ഞു. ഇതിന്റെ തുടർച്ചയായാണ്സംസ്ഥാനത്തിലെ വിവിധ വകുപ്പുകളിലെ ഐ.ടി.ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് സംസ്ഥാനതലശില്പശാല സംഘടിപ്പിക്കുന്നത്. ജൂലൈ 4ന്രാവിലെ 9 മണിക്ക് രജിസ്ട്രേഷനോടുകൂടിപരിപാടികൾ ആരംഭിക്കും. 10.30ന് നടക്കുന്നസമ്മേളനത്തിൽ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അൽഫോൻസ് കണ്ണന്താനം ഉല്ഘാടനംനിർവ്വഹിക്കും. വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഐ.ടി.മിഷൻ ഡയറക്ടർ ശീറാംസാംബശിവറാവു ഐ.എ.എസ്. മുഖ്യപ്രഭാഷണംനടത്തും. മികച്ച വികാസ്പീഡിയ വളണ്ടിയർമാരെ വയനാട് ജില്ലാ കലക്ടർ എ.ആർ..അജയകുമാർ ഐ.എ.എസ്. ആദരിക്കും. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന വികാസ്പീഡിയ പൈയലറ്റ് സഹായകേന്ദ്രങ്ങളുടെ ഉദ്ഘാടനം സംസ്ഥാന ഇൻഫർമാറ്റിക് ഓഫീസർ ടി.മോഹനദാസ് നിർവ്വഹിക്കും. ഡിജിറ്റൽ വായന യജ്ഞത്തിന്റെഉല്ഘാടനം പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ..ബാലഗോപാലും നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന ശില്പശാലയ്ക്ക് സി-ഡാക് ഹൈദരാബാദ്സെന്ററിൽ നിന്നുള്ള വികാസ്പീഡിയ പ്രൊജക്ട് ഓഫീസർ എം.ജഗദീഷ് നേതൃത്വം നൽകും.വികാസ് പീഡിയ സ്റ്റേറ്റ് നോഡൽ ഏജൽസിയായ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിഡയറക്ടർ ഫാ. പോൾ കൂട്ടാല പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കും. വികാസ് പീഡിയ സ്റ്റേറ്റ്കോർഡിനേറ്റർ സി.വി.ഷിബു, ഇഫർമാറ്റിക് ഓഫീസർമാർ , ഇ-ഗവേണന്‍സ് സൊസൈറ്റിപ്രൊജക്ട് മാനേജർമാർ , അക്ഷയ സ്റ്റേറ്റ്പ്രോജക്ട് ബിസിനസ്സ് ഡവലപ്മെന്റ് മാനേജർ ബിജു.വി.എസ്.കുമാർ തുടങ്ങിയവർ വിവിധക്ലാസ്സുകൾക്ക് നേതൃത്വം നല്‍കും.
വാര്‍ത്താസമ്മേളനത്തിൽ വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ കാദർ പാലാഴി, ജില്ലാഇൻഫർമാറ്റിക് ഓഫീസർ ഇ.കെ.സൈമൺ , വയനാട് ജില്ലാ ഇ-ഗവേണൻസ് സൊസൈറ്റി ഡി.പി.എം. ജെറിൻ സി.ബോബൻ , വികാസ്പിഡീയസ്റ്റേറ്റ് കോർഡിനേറ്റർ സി.വി.ഷിബു, വയനാട്സോഷ്യൽ സര്‍വ്വീസ് സൊസൈറ്റി അസി.ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ എന്നിവർ പങ്കെടുത്തു.





Leave a Reply