May 2, 2024

പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് ജേണലിസം പഠനത്തിന് കൈതാങ്ങ്.പ്രസ്സ് ക്ലബ്ബ് നടപ്പാക്കുന്ന ജ്വാലി ഗോത്ര് പദ്ധതി പ്രഖ്യാപനവും അനുമോദന സദസും ജുലൈ 4 ന് മാനന്തവാടിയിൽ

0
Img 20180702 Wa0179
പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് ജേണലിസം പഠനത്തിന് മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെ കൈതാങ്ങ്.പ്രസ്സ് ക്ലബ്ബ് നടപ്പാക്കുന്ന ജ്വാലി ഗോത്ര് പദ്ധതി പ്രഖ്യാപനവും അനുമോദന സദസും ജുലൈ 4 ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് പ്രസ്സ് ക്ലബ്ബിൽ വെച്ച് നടക്കുന്ന പ്രഖ്യാപന ചടങ്ങ് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യുമെന്ന് പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

ജില്ലയിലെ ആദിവാസി മേഖല പത്ര ദൃശ്യമാധമങ്ങളിൽ ഇടം നേടുമ്പോഴും അവരുടെ ഇടയിൽ നിന്നും മാധ്യമ പ്രവർത്തന രംഗത്തേക്ക് കടന്നു വരുന്നവർ വളരെ ചുരുക്കമാണ്. ജില്ലയുടെ അടിസ്ഥാന വികസനത്തിന്റെ അളവ് കോൽ ഗോത്ര ജനതയുടെ ഉന്നതിയാണ് സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഗോത്ര സംസ്ക്കാരത്തെ അന്യവൽക്കരിച്ച് ചവറ്റുകൊട്ടയിലേക്ക് തള്ളിമാറ്റാതെ കാലത്തിനൊപ്പം ഗോത്ര ജനതയെയും കൈപിടിച്ച് ഉയർത്തേണ്ട ബാധ്യത പൊതു സമൂഹത്തിന് ഉണ്ട് ഈ ദൗത്യം ഏറ്റെടുത്തുകൊണ്ട് മാധ്യമ പ്രവർത്തനത്തിന് താല്പര്യമുള്ള ജില്ലയിലെ അഞ്ച് പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ജോർണലിസം പഠനം പൂർത്തിയാക്കാൻ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയാണ് ജ്വാലി ഗോത്ര പദ്ധതി. പ്രഖ്യാപനം കേന്ദ്ര ടുറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം നിർവ്വഹിക്കുന്നതോടൊപ്പം പ്രസ്സ് ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ പള്ളിയാൽ മുഹമദ് അമീൻ ഷായെയും വൈകല്ല്യങ്ങളെ തോൽപ്പിച്ച് എസ്.എസ്.എൽ.സി. +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ എടവക രണ്ടേ നാലിലെ ശീ കൂട്ടിയേയും ജില്ലയിലെ ആദ്യ എം.ബി.ബി.എസ് ഡോക്ട്റായ പി.നാരായണൻ നായരെയും ആദരിക്കൽ ചടങ്ങും നടക്കും എം.ഐ.ഷാനവാസ് എം.പി, ഒ.ആർ.കേളു എം.എൽ.എ. തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ പൊതുപ്രവർത്തകരും ചടങ്ങിൽ സംബദ്ധിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു
വാർത്താ സമ്മേളനത്തിൽ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് തലപ്പുഴ, സെക്രട്ടറി ബിജു കിഴക്കേടത്ത്, വൈസ് പ്രസിഡന്റ് കെ.എസ്.സജയൻ ,ജോയിന്റ് സെക്രട്ടറി റെനീഷ് ആര്യപ്പിള്ളി, ട്രഷറർ അരുൺ വിൻസെന്റ്, കെ.എം.ഷിനോജ്, അബ്ദുള്ള പള്ളിയാൽ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *