ചേതനയറ്റ ശരീരമെങ്കിലും ഒരു നോക്ക് കാണാൻ കാത്തിരുന്ന ബന്ധുക്കൾക്ക് ലഭിച്ചത് ചെന്നൈ സ്വദേശിയുടെ മൃതദേഹം.
അബുദാബിയിൽ നിന്നും നാട്ടിലേക്കയച്ച മൃതദേഹം മാറി;
വിദേശത്ത് വെച്ച് മരണപ്പെട്ട അമ്പലവയൽ സ്വദേശിയുടെ മൃതദേഹത്തിന് പകരമെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹം
ഗൾഫിൽ വെച്ച് മരണപ്പെട്ട അമ്പലവയൽ നരിക്കുണ്ട് അഴീക്കോടൻ ഹരിദാസന്റെ മകൻ നിഥിൻ (30) ന്റെ മൃതദേഹത്തിന് പകരം, ഗൾഫിൽ വെച്ച് മരണപ്പെട്ട ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് ഇന്ന് ബന്ധുക്കൾക്ക് ലഭിച്ചത്.. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതർ നാട്ടിലേക്കയച്ചപ്പോൾ മാറിയതാണെന്നാണ് സൂചന മൃതദ്ദേഹം ചെന്നൈയിലേക്ക് കൊണ്ട് പോയി നിഥി ന്റെ മൃതദേഹം വൈകിട്ട് ചെന്നൈ വിമാനതാവളത്തിൽ എത്തും .





Leave a Reply