May 19, 2024

വ്യാപാരികളോട് അവഗണന: ബത്തേരിയിലെ വ്യാപാരികൾ നഗരസഭക്കെതിരെ

0
ബത്തേരി:-സുൽത്താൻ ബത്തേരി  മുനിസിപ്പാലിറ്റി ഭരണസമിതി ,ബത്തേരിയിലെ വ്യാപാരസമൂഹത്തോടു കാണിക്കുന്ന അവഗണനകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും ,അനധികൃതമായി നടത്തുന്ന ആരോഗ്യ വകുപ്പിന്റെ കട പരിശോധനയും ,മാലിന്യ പ്രശ്നങ്ങൾ പറഞ്ഞു വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയും അവസാനിപ്പിക്കണമെന്നാവശ്യ പെട്ടുകൊണ്ടും ഈ മാസം ഇരുപത്തിയാറിനു മുനിസിപ്പാലിറ്റി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂണിറ്റ് ഭാരവാഹികൾ. 
                            
                              ബത്തേരി മുനിസിപ്പാലിറ്റി ലൈസൻസിന് ആവിശ്യമില്ലാത്ത പല രേഖകളും ആവിശ്യപെട്ടുകൊണ്ടു അകാരണമായി ലൈസൻസ് കൊടുക്കാതെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണ്.ലൈസൻസ് ഫീ ഇനത്തിൽ മറ്റു മുനിസിപ്പാലിറ്റികളിലോ ,പഞ്ചായത്തുകളിലോ ,ഇല്ലാത്ത ഭീമമായ തുകയാണ് ഈടാക്കുന്നതെന്നാണ്   വ്യാപാരികൾ പറയുന്നത്.ബത്തേരി ടൗണിലെ മാലിന്യ നീക്കം നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടുണ്ട്.അത് പുനഃസ്ഥാപിക്കാനുള്ള യാതൊരു നടപടിയും മുനിസിപ്പാലിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ബത്തേരി പട്ടണത്തിലെ വ്യാപാരികളുടെ നിസ്വാർത്ഥമായ സഹകരണം ഒന്ന് കൊണ്ട് മാത്രമാണ് സുൽത്താൻ ബത്തേരി മാലിന്യ വിമുക്തവും ,പ്ലാസ്റ്റിക് വിമുക്തവുമായി തീർന്നിരിക്കുന്നത്. മാലിന്യ നീക്കം നടത്തേണ്ട മുനിസിപ്പാലിറ്റി അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്
                   ഭക്ഷണ പദാർത്ഥങ്ങൾ നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന ഹോട്ടൽ ,കൂൾബാർ ,പച്ചക്കറി ,പലചരക്കു സ്ഥാപനങ്ങളിൽ ഇപ്പോൾ ആരോഗ്യ വകുപ്പ് നടത്തുന്ന പരിശോധന അനധികൃതവും, അശാസ്ത്രീയവുമാണ്. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളിലെ പരിശോധനക്ക് സങ്കടന എതിരല്ല. മുനിസിപ്പാലിറ്റിയിലെ ചില ഉദ്യോഗസ്ഥരുടെയും ,ഏതാനും ചില കൗൺസിലർ മാരുടെയും സ്വാർത്ഥ താല്പര്യം സംരക്ഷിക്കുന്നതിനും ,മേൽപരിശോധന വഴി അവർക്കു ലഭിക്കുന്ന ചീപ് പോപ്പുലാരിറ്റിക്കും വേണ്ടിയാണു പരിശോധന നടത്തുന്നതാണെന്നാണ് വ്യാപാരികളുടെ പക്ഷം.ഹോട്ടൽ ,കൂൾ ബാർ ,ബേക്കറി എന്നിവ നടത്തി ഉപജീവനം നടത്തുന്ന ചെറുകിട കച്ചവടക്കാരെ സമൂഹ മധ്യത്തിൽ താറടിച്ചു കാണിക്കാനേ മേൽ പരിശോധന  കൊണ്ട് ഉപകരിക്കുകയുള്ളൂ.ഇത്തരത്തിൽ വ്യാപാരികളെ താറടിച്ചു കാണിക്കുന്ന അനധികൃത പരിശോധന നിർത്തണമെന്നും,മാലിന്യ നീക്കം പുനഃസ്ഥാപിക്കണമെന്നും ആവിശ്യപെട്ടുകൊണ്ടാണ് സുൽത്താൻ ബത്തേരി വ്യാപാരി വ്യവസായി ഏകോപന സമിതി ജൂലൈ ഇരുപത്തിയാറിനു വ്യാഴാച ഉച്ചവരെ കടകമ്പോളങ്ങൾ അടച്ചു കൊണ്ട് മുനിസിപ്പാലിറ്റി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സങ്കടിപ്പിക്കുന്നത് യോഗത്തിൽ വ്യാപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറിയും സുൽത്താൻ ബത്തേരി യൂണിറ്റ് പ്രെസിഡന്റുമായ അബ്ദുൽഖാദർ ,പി വൈ മത്തായി, കെ ആർ അനിൽകുമാർ, വി കെ റഫീഖ് ,കെ എം ആരിഫ് ,ശ്രീജിത്ത് യു പി,സാബു അബ്രഹാം,ബിജു വർഗീസ് ,റസാഖ് വയനാട്,എം പി ഹംസ തുടങ്ങിയവർ സംസാരിച്ചു.  
                                                                                ജയരാജ് ബത്തേരി   

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *