October 4, 2026

ബാണാസുര സാഗര്‍ അണക്കെട്ടില്‍ ജലനിരപ്പ് 774.60 എം.എസ്.എല്‍ ആയി ഉയർന്നു.

0
IMG-20180711-WA0199
By ന്യൂസ് വയനാട് ബ്യൂറോ
കാലവര്‍ഷം
332 വീടുകള്‍ തകര്‍ന്നു
ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 64.2മി.മീ മഴയാണ് പെയ്തത്. ഈ മണ്‍സൂണില്‍ ഇത് വരെ പെയ്തത് 1572.61 മി.മീ മഴയാണ്. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 332 വീടുകള്‍ ഭാഗികമായും 9 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.  ജില്ലയിലെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ ഇന്നത്തെ ജലനിരപ്പ് 774.60 എം.എസ്.എല്‍ ആണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെ ജലനിരപ്പ് 765.50 ആയിരുന്നു.  കാരാപ്പുഴ അണക്കെട്ടില്‍ ഇന്നത്തെ ജലനിരപ്പ് 758.2 ആണ്. നിലവില്‍ ആകെ 2500 ലധികം പേര്‍ 33 ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുന്നുണ്ട്. ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഐ.എ.എസ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ്, എഡിഎം കെ.എം.രാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ ഇ.പി.മേഴ്‌സി, സി.എം.വിജയലക്ഷ്മി, ജയപ്രകാശ്, വി.പി.കതിര്‍വടിവേലു, ചാമിക്കുട്ടി, മര്‍ക്കോസ് തുടങ്ങിയവര്‍ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ തുടര്‍ച്ചയായി വിലയിരുത്തി വരുന്നുണ്ട്.
കനത്ത മഴ തുടരുന്നതിനാല്‍ ബാണാസുര സാഗര്‍ ഡാം സംഭരണ പരിധിയില്‍ എത്താറായ സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തില്‍ ഇരു കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 
തഹസില്‍ദാരുടെ നേതൃത്വത്തില്‍ വില്ലേജോഫീസര്‍മാരാണ് ദുരിതാശ്വാസ ക്യാമ്പുകളിലെ ചുമതല വഹിക്കുന്നത്. ജനപ്രതിനിധികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും മികച്ച രീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നു. റവന്യൂ, പോലിസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പഞ്ചായത്ത്, പട്ടികവര്‍ഗക്ഷേമം, ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.  സന്നദ്ധ സംഘടനകള്‍ക്കും, വ്യവസായ സ്ഥാപനങ്ങള്‍ക്കും ക്യാമ്പുകളില്‍ ആവശ്യമായ സഹായം ബന്ധപ്പെട്ട് വില്ലേജ് ഓഫിസര്‍ മുഖാന്തിരം നല്കാവുന്നതാണ്.
ജില്ലാ/ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ഏതൊരു അടിയന്തിര സാഹചര്യത്തിലും  കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാവുന്നതാണ്.
ജില്ലാ കണ്‍ട്രോള്‍ റൂം നമ്പരുകള്‍
1077 (ടോള്‍ ഫ്രീ)
04936 204151 (BSNL ഫോണില്‍ നിന്ന് മാത്രം)
9207985027
താലൂക്ക് കണ്‍ട്രോള്‍ റൂമുകളുടെ നമ്പര്‍
04936 220296 (സു. ബത്തേരി)
04936 255229 (വൈത്തിരി)
04935 240231 (മാനന്തവാടി)


Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *