August 13, 2026

പേര്യ ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു.വയനാട് ജില്ലാ കലക്ടറുടേതാണ് ഉത്തരവ്.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ശക്തമായ മഴയെ തുടർന്ന് പേര്യ ചുരത്തിന്റെ പല ഭാഗങ്ങളിലും വിള്ളലും ഗർത്തവും രൂപപ്പെട്ട സാഹചര്യത്തിൽ ജൂലായ് 19 രാത്രി 8 മണി മുതൽ 16. ടണ്ണിന് മുകളിൽ ഭാരമുള്ള ടോറസ് ഉൾപ്പെടെയുള്ള മൾട്ടി ആക്സിൽ ചരക്ക് വാഹനങ്ങളുടെ ഗതാഗതം നിരോധിച്ച് വയനാട് ജില്ലാ കലക്ടർ ഉത്തരവിറക്കി. ജില്ലാ കലക്ടറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് തയ്യാറാക്കിയ  റിപ്പോർട്ടിന്റെയും  കലക്ട്രേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിന്റെയും അടിസ്ഥാനത്തിലാണ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗത നിരോധനം ഏർപ്പെടുത്തിയത്. താമരശ്ശേരി ചുരത്തിലും ഇതേ നിരോധനം തുടരുന്നുണ്ട്. കുറ്റ്യാടി ചുരം വഴിമാത്രമായിരിക്കും ഇനി ഇത്തരം വാഹനങ്ങളുടെ യാത്ര
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *