May 19, 2024

മതസൗഹാർദ്ദ കേന്ദ്രമായി പേര്യ: വൈദികന് നന്ദി അറിയിക്കാനെത്തിയത് എസ്.കെ.എസ്.എഫ്. പ്രവർത്തകർ.

0
Img 20180717 Wa0073
. പേര്യ വള്ളിത്തോടിൽ കുത്തൊഴുക്കിൽ പെട്ട മുഹമ്മദ് അജ്മലെന്ന പൊന്നോമനയെ തേടിയിറങ്ങിയ സുമനസ്സുകൾക്ക് കരുത്ത് പകർന്ന് മത സാഹോദര്യത്തിന് പുതിയൊരുമാനം നൽകി സെന്റ് മേരീസ് ചർച്ച് വികാരി  ഫാദ: ജിനോജ് പാലത്തടത്തിലും ,കമ്മറ്റി ഭാരവാഹികളും
കോരിച്ചൊരിയുന്ന മഴയത്ത്  രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയവർക്ക് മുഴുവനും ഭക്ഷണമൊരുക്കി കൊണ്ട് കഴിഞ്ഞു പോയ തലമുറകളിലെ നല്ലപാഠങ്ങൾ വീണ്ടും ജനഹൃദയങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ് ഈ അച്ഛനും ഇടവകക്കാരും.
മതങ്ങൾ മനുഷ്യനെ അകറ്റുന്ന മതിലുകളാവരുതെന്ന സന്ദേശമാണ് സമൂഹത്തിന് നൽകേണ്ടതെന്ന് ഓർമപ്പെടുത്തുന്ന ഫാദർ ജിനോജ് പാലത്തടത്തിനെയും, കെ.സി.വൈ.എം.യുവജന പ്രതിനിധികളെയും ,കമ്മറ്റി ഭാരവാഹികളെയും നേരിട്ട് കാണാനും  നന്ദി അറിയിക്കാനും SKSSF വിഖായ ആക്റ്റീവ് അംഗങ്ങളായ മുജീബ് അഞ്ചുകുന്ന് ,ജലീൽ വൈത്തിരി, റഷീദ് കല്ലുവയൽ,  ഷെരീഫ് മീനങ്ങാടി  എന്നിവർ സഹോദര സ്ഥാപനത്തിന്റെ പടികൾ കയറിച്ചെന്നു.
 സ്നേഹസംഭാഷണങ്ങൾക്കൊടുവിൽ മുഹമ്മദ് അജ്മലിനെ കണ്ടെത്താൻ ഒരു നാടിന് കരുത്ത് പകർന്ന അച്ഛനോടൊപ്പം  ഫോട്ടോയും എടുത്താണ് ഭാരവാഹികൾ മടങ്ങിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *