March 11, 2026

വയനാട്ടിലെ വന്യമൃഗശല്യം: 10-ന് സെക്രട്ടറിയേറ്റിന് മുന്നിൽ ബി.ജെ.പി.ഉപവാസം .

0
IMG_20171101_120836
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയിലെ വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് സംസ്ഥാന സർക്കാർ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച്  നവംബർ പത്തിന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തുമെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് സജി ശങ്കർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  വന്യമൃഗശല്യം ഇന്ന് വയനാടിന്റെ ആഭ്യന്തര വെല്ലുവിളിയായി മാറിയിരിക്കുകയാണന്ന് ബി.ജെ.പി. ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പിടിപ്പ് കേടിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത് ഇവിടത്തെ സാധാരണ ജനങ്ങളാണ് .വനത്തിനുള്ളിലുള്ളവരുടെ പുനരധിവാസം നടപ്പാകുന്നില്ല. ഈ സാഹചര്യത്തിൽ വയനാട്ടിൽ നിരവധി സമരങ്ങൾ നടത്തിയിട്ടും ഫലമുണ്ടാകാത്ത തിനാലാണ് സമരം സെക്രട്ടറിയേറ്റിന് മുമ്പിലേക്ക് വ്യാപിപ്പിക്കുന്നത്. 

   ഒ.രാജഗോപാൽ എം.എൽ.എ.യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, വനം വകുപ്പ് മന്ത്രി എന്നിവരെ കാണുമെന്നും നേതാക്കൾ പറഞ്ഞു. 
     ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വയനാട്ടിൽ സംസ്ഥാന സർക്കാർ അട്ടിമറിച്ചുവെന്നും ഇവർ ആരോപിച്ചു. ഓംബുഡ്സ്മാനെ നിയമിക്കുന്നതിലും സോഷ്യൽ ഓഡിറ്റ് നടപ്പാക്കുന്നതിലും സർക്കാർ വീഴ്ച വരുത്തിയെന്നും ഇവർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *