September 5, 2026

രാജ്യത്തെകോർപ്പറേറ്റുകൾക്കും വർഗ്ഗീയ ശക്തിക്കൾക്കും ബിജെപി അടിയറവെയ്ക്കുന്നു: പി.പി.സുനിർ

0
IMG-20180730-WA0079
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:രാജ്യത്തെകോർപ്പറേറ്റുകൾക്കും വർഗ്ഗീയ ശക്തികൾക്കും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ അടിയറവെയ്ക്കുയാണന്നും പൊതുമേഖല സ്ഥാപനങ്ങൾ കോർപ്പറേറ്റ് കമ്പനികൾക്ക് തീറെഴുതി നൽകുകയും സ്വകര്യവൽക്കരിക്കുകയും ചെയ്യുകയാണന്നും സി പി ഐ സംസ്ഥാന എക്സിക്യുട്ടിവ് അംഗം പി പി സുനിർ പറഞ്ഞു. മാനന്തവാടിയിൽ സിപിഐ മാനന്തവാടി നിയോജക മണ്ഡലം ജനറൽബോഡിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്നും പുറത്തക്കണമെന്നും
 ഇതിന് മതേതകക്ഷികളുടെ കൂട്ടായ്മ രൂപം കൊണ്ട് വരികയാണന്നും വരുന്ന പൊതുതിരത്തെടുപ്പിൽ ബിജെപിയെ രാജ്യത്തെ ജനങ്ങൾതന്നെ പുറത്താക്കുമെന്നും രാജ്യത്ത് കാർഷികമേഖലയിൽ  പ്രതിസന്ധിയും കാർഷ അത്മഹത്യ തുടരുകയാണന്നും മോദി സർക്കാർ കർഷകരെ സഹായിക്കാൻ ഒന്നും ചെയ്യുന്നില്ലന്നും പി.പി.സുനിർ പറഞ്ഞു.ജില്ലാ കൗൺസിൽ അംഗം ഇ.ജെ.ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളയ ജോണി മറ്റത്തിലാനി, രജിത്ത് കമ്മന,മണ്ഡലം സെക്രട്ടറിമാരായ വി.കെ.ശശിധരൻ,സുരേഷ്ബാബു, എൽ.സോമൻനായർ, എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *