October 4, 2026

ഗ്രീൻലവേഴ്സ് മഴക്യാമ്പ് 10-ന് തുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: സാംസ്കാരിക ലോകത്ത് നൂറ് വർഷങ്ങൾ പൂർത്തിയാക്കുന്ന മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിലെ പരിസ്ഥിതി കൂട്ടായ്മയായ ഗ്രീൻ ലവേഴ്സിന്റെ പതിനാലാമത് മഴക്യാമ്പ് ഓഗസ്റ്റ് 10,11,12 തിയതികളിലായി അരണപ്പാറയിൽ വച്ച് നടത്തപ്പെടുന്നു. അരണപ്പാറ ഗവ.എൽ.പി.സ്കൂളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മഴയറിവുകളും മഴയനുഭവങ്ങളുമായുള്ള വനയാത്രയും ഗൃഹാതുരത്വമുണർത്തുന്ന മഴയറിഞ്ഞുള്ള നാട്ടിൻപുറത്തിന്റെ അനുഭവങ്ങളുമായി കഴിഞ്ഞ 13 വർഷമായി എല്ലാ മഴക്കാലങ്ങളിലും ഗ്രീൻലവേഴ്സ്  മഴക്യാമ്പ് നടത്തിവരുന്നു.. ക്യാമ്പിൽ പരിസ്ഥിതിയെയും വയനാടൻ ഗ്രാമങ്ങളെയും അടുത്തറിയാനും ഒരുമിച്ചുചേരാനുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കാറുണ്ട്. ഈ വർഷത്തെ ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 90 2060 4581,  04935 242756 എന്നീ നമ്പറുകളിൽ ഓഗസ്റ്റ് 7-ാം തിയതിക്കു മുൻപായി ബന്ധപ്പെടുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് മാത്രം പ്രവേശനം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *