May 22, 2026

ദുരിതാശ്വാസ ക്യാമ്പുകളില്‍ കൗണ്‍സിലിങ്ങിനായി അദ്ധ്യാപകരെത്തും: കുടുംബശ്രി ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
  കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ അദ്ധ്യാപകരും കുടുംബശ്രീയും കൈക്കോര്‍ക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പുമായി കൈകോര്‍ത്തു നടപ്പാക്കുന്ന പദ്ധതിയിലൂടെ ജില്ലയിലെ അദ്ധ്യാപക കൗണ്‍സിലര്‍മാര്‍  ക്യാമ്പിലെത്തി ക്യാമ്പിലുള്ളവര്‍ക്ക്  കൗണ്‍സിലിംഗിലൂടെ ആത്മവിശ്വാസം നല്‍കി തുടങ്ങി.  കുടുംബശ്രീയുടെ നേതൃത്തില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങി വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ദുരിതബാധിതരെ ബോധവല്‍ക്കരിക്കും. ദുരിതത്തിന്റെ മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. ഓരോ പഞ്ചായത്തിലെയും വിവിധ ക്യാമ്പുകളില്‍ കുടുംബശ്രീ അംഗങ്ങളുടെ മുഴുവന്‍ സമയ സേവനവും ലഭ്യമാക്കും. പട്ടിക വര്‍ഗ മേഖലയില്‍ ആനിമേറ്റര്‍മാരുടെയും എ.ഡി.എസിന്റെയും സേവനങ്ങളും ഉപയോഗപ്പെടുത്തും. ക്യാമ്പിലെ വ്യക്തികളുടെ  അടിയന്തിര ആവശ്യങ്ങള്‍ കണ്ടെത്തി ക്യാമ്പ് ചുമതലയുള്ള ഉദ്യോഗസ്ഥനെ അറിയിക്കുകയാണ് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രധാന ഉത്തരവാദത്തിത്വം. ക്യാമ്പിന് പുറത്തു താമസിക്കുന്ന ദുരിതബാധിതര്‍ക്ക് സേവനം ലഭിക്കുന്നുണ്ടോ എന്ന് എ.ഡി.എസ് വഴി സി.ഡി.എസ് ഉറപ്പ് വരുത്തുകയും ചെയ്യും. ക്യാമ്പുകളിലെയും വീടുകളിലെയും പ്രശ്‌നങ്ങള്‍ ഏകോപിപ്പിച്ച് ജില്ലാ ഭരണകൂടത്തിന്റെ മൂമ്പാകെ സമര്‍പ്പിക്കും. 
ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അദ്ധ്യാപക കൗണ്‍സിലര്‍മാരുടെയും കുടുംബശ്രീ ജില്ലാ മിഷന്‍ അംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കൗണ്‍സിലര്‍ കമ്മറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.    

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *