August 11, 2026

രാഹുൽഗാന്ധി വരും: വരാതിരിക്കില്ലന്ന് എം.എൽ.എ. ഐ.സി.ബാലകൃഷ്ണൻ.

0
IMG-20180829-WA0020
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ രാഹുൽ ഗാന്ധി വയനാട് ജില്ലയിലെ കോട്ടത്തറ, വെണ്ണിയോട് പ്രദേശങ്ങളിലെത്തുമെന്ന് പ്രതീക്ഷിച്ച് നൂറ് കണക്കിന് പേരാണ് കാത്തുനിന്നത്. കലാവസ്ഥ മോശമായതിനാൽ ഹെലികോപ്റ്റർ  ഇറക്കാൻ കഴിയില്ലന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് രാഹുലിന്റെ   വയനാട്  യാത്ര  റദ്ദാക്കിയതായി രാവിലെ പത്ത് മണിക്ക് അറിയിപ്പ് വന്നു. എങ്കിലും ജനങ്ങൾ പിരിഞ്ഞ് പോകാൻ തയ്യാറായില്ല. ഡി.സി.സി.പ്രസിഡണ്ടും എം.എൽ. എ.യുമായ ഐ .സി .ബാലകൃഷ്ണൻ കോട്ടത്തറയിലും  വെണ്ണിയോടുമുള്ള ജനങ്ങളോട് സംസാരിച്ചു. രാഹുൽ ഗാന്ധി വരുമെന്ന് അറിയിച്ച കൊളവയൽ കോളനികാരുടെ ആവശ്യങ്ങളും എം.എൽ.എ. കേട്ടു . വയനാട്ടിൽ എന്തായാലും വരുമെന്നും തിയതി അറിയിക്കാമെന്നും രാഹുൽ ഗാന്ധി അറിയിച്ചതായി എം. എൽ.എ. മാധ്യമങ്ങളോട്   പറഞ്ഞു. നാളെ നടക്കുന്ന കെ.പി.സി.സി. യോഗത്തിൽ തിയതി നിശ്ചയിക്കുമെന്നും അത് കഴിഞ്ഞാൽ  രാഹുലിന്റെ  വയനാട് സന്ദർശനത്തിന്റെ കാര്യത്തിൽ തീരുമാനം ആകുമെന്നും അദ്ദേഹം പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *