May 19, 2024

പാതിരാത്രിയായാലും രാഹുലിനെ കാത്തിരിക്കുമെന്ന് ലീലയും നൊഞ്ചിയും: രാഹുലിന്റ കട്ട ഫാനുകളായ ആദിവാസി സ്ത്രീകൾ

0
Img 20180829 Wa0022
സി.വി.ഷിബു

കൽപ്പറ്റ: വയനാട്ടിലെ  കോട്ടത്തറ പഞ്ചായത്തിലുണ്ട് രാഹുൽ ഗാന്ധിക്ക് രണ്ട് കട്ട ഫാനുകൾ. മറ്റാരുമല്ല, ആദിവാസി സ്ത്രീകളായ എഴുപത് കാരി നൊഞ്ചിയും അറുപത് കാരി ലീലയും .ടി .വി.യിൽ മാത്രം കണ്ടിട്ടുള്ള ദേശീയ നേതാവിനെ നേരിൽ കാണാൻ രാവിലെ ഒരുങ്ങിയിരിക്കുന്നതാണ്. പ്രളയക്കെടുതിയും ദുരിതവും  കാണാൻ തങ്ങളുടെ കോളനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തുമെന്നറിഞ് ,ക്യാമ്പിൽ നിന്ന് കിട്ടിയ പുതുവസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും രാവിലെ മുതൽ കാത്ത് നിന്നത്. കോളനി ഒരു വീടിന്റെ കോലായിയിൽ ലീല ഒരേ ഇരിപ്പാണ് ,രാഹുൽ വരുന്നതും കാത്ത്. കുടെ മറ്റ് സ്ത്രീകളും.  അതേ വീടിന്റെ മറ്റൊരു ഭാഗത്ത് നില്പാണ്  നൊഞ്ചി.കാലാവസ്ഥ മോശമായതിനാൽ രാഹുൽ വയനാട്ടിൽ വരില്ലന്ന് പത്ത് മണിയോടെ നാട്ടിലെല്ലാം പാട്ടായെങ്കിലും അവർ അതൊന്നും ഗൗനിക്കുന്നില്ല. രാഹുൽ ഇടുക്കിക്ക് പോയതൊന്നും പറഞ്ഞാൽ  അവർ അംഗീകരിക്കില്ല.

      പണിയ സമുദായത്തിൽപ്പെട്ട ഇവർക്ക് വി.ഐ.പി.യെന്നാൽ മന്ത്രിയാണ്. രാഹുൽ മന്ത്രിയല്ലന്ന് പറഞ്ഞാൽ അവർ അത് അംഗീകരിക്കാൻ തയ്യാറല്ല. രാഹുൽ വരില്ലന്ന് പറഞ്ഞപ്പോഴും  അതും സമ്മതിക്കില്ല. " ഞങ്ങളെ അങ്ങനെ പറ്റിക്കണ്ടാ " എന്നാണ് ലീല പറഞ്ഞത്. വെള്ളം കയറി എല്ലാം പോയി. ഞങ്ങൾക്കീ വിഷമം രാഹുലിനോട് പറയണം.  ലീല പറഞ്ഞു. ഈ മഴക്കാലത്ത് രണ്ടാഴ്ചക്കാലം ഇവരുടെ കൊളവയൽ കോളനിയിൽ വെള്ളപ്പൊക്കമായിരുന്നു. വയനാട്ടിൽ മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ ദുരിതമുണ്ടായ മേഖലകളിലൊന്നാണ് രാഹുൽ ഗാന്ധി സന്ദർശിക്കാനിരുന്ന കോട്ടത്തറ, വെണ്ണിയോട് പ്രദേശം.
അൽപ്പം കേൾവി കുറവുള്ള നൊഞ്ചി പക്ഷേ അടുത്ത് നിന്നവർ പറഞ്ഞതൊന്നും കേൾക്കുന്നില്ല. രാഹുൽ ഗാന്ധി വരില്ലന്ന് പറഞ്ഞപ്പോൾ, രാത്രിയായാലും വരുന്നത് വരെ ഇവിടെത്തന്നെ നിൽക്കും എന്ന് പറഞ്ഞു. എത്ര പാതി രാത്രിയായാലും വരുന്നത് വരെ    ഞങ്ങളിവിടെ  ഇരിക്കുമെന്നാണ്  ലീല പറഞ്ഞത്. സുരക്ഷക്കെത്തിയ എസ്.പി.ജി.യും സ്വീകരിക്കാനെത്തിയ പാർട്ടി പ്രവർത്തകരും നാട്ടുകാരും മടങ്ങി പോയിട്ടും അവർ കാത്തു നിൽക്കുകയാണ് രാഹുൽ വരുന്നതും കാത്ത്. ബാക്കിയുണ്ടായിരുന്ന കുറച്ച് പോലീസുകാരും  മാധ്യമ പ്രവർത്തകരും തിരികെ പോരുമ്പോഴും അവർ  രാഹുലിന്റെ വരവിനായി കാത്തിരിക്കുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *