June 16, 2025

വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: പനമരം ഉണർന്നു:രചനാ മത്സരങ്ങൾ കൃത്യ സമയത്ത് തുടങ്ങി

0
IMG_20171204_103116

By ന്യൂസ് വയനാട് ബ്യൂറോ

പനമരം: വയനാട്   റവന്യൂ ജില്ലാ സ്കൂള്‍കലോത്സവത്തിന്   പനമരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിൽ തുടക്കമായി. ന സ്റ്റേജിതര മത്സരങ്ങൾ കൃത്യ സമയത്ത് ആരംഭിച്ചു.  അഞ്ചിന് ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം ബാന്‍ഡ്മേളവും, ആറ്്,ഏഴ്,എട്ട് തീയതികളില്‍ സ്റ്റേജിന മത്സരങ്ങളും നടക്കും.

 രാവിലെ ഒമ്പത് മണിക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു.. കബനി, സുഹാനി, തലക്കല്‍ചന്തു, ഇഫോറിയ, വര്‍ദ, നന്തുണി, തരാന, കാവ്യഭാരതി എന്നീ എട്ടുവേദികളിലാണ് മത്സരങ്ങള്‍ .
മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, അറബിക്, ഉറുദു, തമിഴ്, കന്നട എന്നീ ഭാഷകളിലായി 302 ഇനങ്ങളിലായാണ് മത്സരങ്ങള്‍. അഞ്ച് ദിവസത്തെ മേളയില്‍ 2500- ല്‍ പരം മത്സരാര്‍ഥികളും, 120 വിധികര്‍ത്താക്കളും, 1000- ല്‍ പരം അധ്യാപകരും രക്ഷിതാക്കളും, സംഘാടകരുമായി പതിനായിരത്തോളം പേര്‍ പങ്കാളികളാവും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *