March 29, 2024

കലോത്സവത്തിനു കൊടിയിറങ്ങി: മാനന്തവാടിക്ക് കിരീടം :ഹയർ സെക്കണ്ടറിയിൽ മീനങ്ങാടി ജി.എച്ച്.എസ്.എസ്. ഹൈസ്കൂളിൽ കല്പറ്റ എന്‍.എസ്.എസ് യു.പി.യിൽ എസ്.കെ.എം.ജെ.

0
W Samaapanam
ജില്ലയിലെ 105 സ്‌കൂളുകളില്‍ നിന്നായി 2062 വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരച്ചത്. 291 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. ഉപജില്ലകളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാനന്തവാടിക്കാണ് കിരീടം.  ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍  മാനന്തവാടിയും ബത്തേരിയും കിരീടം പങ്കിട്ടു. യു.പി യില്‍ വൈത്തിരി ഉപജില്ലയ്ക്കാണ് ഒന്നാം സ്ഥാനം. 
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കല്പറ്റ എന്‍.എസ്.എസ്.ഇ.എച്ച്.എസ്.എസ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഒന്നാമതെത്തി. തുടര്‍ച്ചയായി 21- ാം തവണയാണ് സ്‌കൂള്‍ ഈ നേട്ടം കൈവരിക്കുന്നത്. 
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാമത്. ഇവര്‍ക്ക് ആദ്യമായി ലഭിക്കുന്ന കിരീടമാണിത്. 
യു.പി വിഭാഗത്തില്‍ കല്പറ്റ എസ്.കെ.എം.ജെ എച്ച്.എസ്.എസിനാണു കിരീടം. 
ഉപജില്ലകളില്‍ 
എച്ച്.എസ്്. വിഭാഗം 
മാനന്തവാടി (370)
വൈത്തരി- (368)
സുല്‍ത്താന്‍ ബത്തേരി (337)
എച്ച്.എസ്.എസ് വിഭാഗം
മാനന്തവാടി (409)
സുല്‍ത്താന്‍ ബത്തേരി (409)
വൈത്തിരി (380)
യു.പി. വിഭാഗം
വൈത്തിരി (170)
സുല്‍ത്താന്‍ ബത്തേരി (161)
മാനന്തവാടി (153)
സ്‌കൂളുകളില്‍
എച്ച്.എസ്
കല്പറ്റ എന്‍.എസ്.എസ്.ഇ.എച്ച്.എസ്.എസ് (123)
മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ് (118)
മൂലങ്കാവ് ജി.എച്ച്.എസ്.എസ് (82)
എച്ച്.എസ്.എസ്
മീനങ്ങാടി ജി.എച്ച്.എസ്.എസ് (109)
പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് (105)
മാനന്തവാടി ജി.വി.എച്ച്.എസ്.എസ് (103)
യു.പി
കല്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്.എസ് (35)
കല്പറ്റ എന്‍.എസ്.എസ്.ഇ.എച്ച്.എസ്.എസ് (33)
ചീങ്ങേരി സെന്റ് മേരീസ് എ.യു.പി സ്‌കൂള്‍ (30)
9wd130- ജില്ലാ സ്കൂൾ കലോത്സവം സമാപന സമ്മേളനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാ‌‌ടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസസിഡന്റ് ടി.. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ  പി. ഇസ്മായിൽ, ഒ.ആർ. രഘു, വർഗീസ് മൂരിയൻകാവിൽ, എൻ.പി. കുഞ്ഞുമോള്‍, പി. സഫിയ, പനമരം ഗ്രാമപഞ്ചായത്ത് പ്രസസിഡന്റ് സീനാ സാജൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എം. ബാബുരാജൻ,  പനമരം ജി.എച്ച്..എസ്.എസ് പ്രിൻസിപ്പൽ എം..ആർ. രാമചന്ദ്രൻ,  പ്രധാനാധ്യാപകൻ ജോഷി.കെ. ജോസഫ് തുടങ്ങിയവർ സംസാരിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *