May 25, 2026

കേരളത്തിന്റെ നിലനിൽപ്പ് പശ്ചിമഘട്ടത്തെ ആശ്രയിച്ച് :ശില്പശാല

0
IMG_20171216_111843
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരളത്തിന്റെ നിലനിൽപ്പ് പശ്ചിമഘട്ടത്തെ ആശ്രയിച്ചാണന്നും  അതു കൊണ്ടു തന്നെ പശ്ചിമ  ഘട്ടം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ കേരളീയനും ഉണ്ടന്ന് മാനന്തവാടിയിൽ നടന്ന ശില്പശാല അഭിപ്രായപ്പെട്ടു. 1987-ൽ നടന്ന പശ്ചിമഘട്ട രക്ഷായാത്രയുടെ 30-ാം വാർഷികാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ നടന്ന പശ്ചിമഘട്ട സംരംക്ഷണം കാട്ടുതീയില്ലാതെ എന്ന പേരിലാണ് ശില്പശാല സംഘടിപ്പിച്ചത്. 

      പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം കേരളത്തിലുടനീളം ചർച്ച ചെയ്യണം. ഇക്കാര്യത്തിൽ കൂടുതൽ ബോധവൽക്കരണം ആവശ്യമാണന്നും ശില്പശാലയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. 
പശ്ചിമഘട്ടം പ്രാധാന്യവും പ്രതിസന്ധിയും , വയനാടും പശ്ചിമഘട്ട മലനിരകളും എന്നീ വിഷയങ്ങളിലും ചർച്ച നടന്നു. കർണ്ണാടകയിൽ നിന്നുള്ള അപീക്കോ പ്രസ്ഥാനത്താലെ പാണ്ഡുരഗ്ഗ ഹെഗ്ഡെ, പോണ്ടിച്ചേരി ആരോവിൽ അരണ്യത്തിലെ ഡി. ശരവണൻ, കോയമ്പത്തൂർ അരുളകത്തിലെ എസ്. ഭാരതീ ദാസൻ  ജൈവ വൈവിധ്യ ബോർഡ് റിസർച്ച് ഫെലോ സുധീഷ് കരിങ്ങാരി, ഫാം ഇൻഫർമേഷൻ ബ്യൂറോ ഉപദേശക സമിതി അംഗം സി.ഡി.സുനീഷ്,  ഗ്രീൻ ലവേഴ്സിന്റെ എം.സി. ജിതിൻ, ഫോറസ്റ്റർമാരായ  പി.കെ.ജിവരാജ്., പി.സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *