September 21, 2026

പി.എം കല സ്മാരക പുരസ്കാരം ലില്ലി ഈപ്പന് ശനിയാഴ്ച സമ്മാനിക്കും

0
IMG_20171213_120653
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കൽപ്പറ്റ കോ: ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി  ഏർപ്പെടുത്തിയ 2017-ലെ പി.എം. കല സ്മാരക പുരസ്കാരത്തിന് കൽപറ്റ പെയിൻ ആന്റ് പാലിയേറ്റീവ് കേന്ദ്രത്തിലെ ലില്ലി ഈപ്പനെ തിരഞെടുത്തു. ശനിയാഴ്ച ഉച്ചകഴിഞ് 3 മണിക്ക്  കൽപ്പറ്റ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ്.സു ഹാസ് പുരസ്കാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

    1991-ൽ പ്രവർത്തനമാരംഭിച്ച കൽപ്പറ്റ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്  കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇതിനോടകം നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. 35 വർഷമായി നഴ്സിംഗ് രംഗത്ത് പ്രവർത്തിച്ചു വരുന്ന ലില്ലി ഈപ്പൻ ജില്ലയിലെ പെയിൻ ആന്റ് പാലിയേറ്റീവ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വനിതയാണന്നും അതുകൊണ്ടാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്നും ഭാരവാഹികൾ പറഞ്ഞു. 
    സംഘം പ്രസിഡണ്ട് കെ.സച്ചിദാനന്ദൻ, വൈസ് പ്രസിഡണ്ട് പി.കെ.ബാബുരാജ്, സെക്രട്ടറി പി.ജെ.ജോബിൻ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news