അമ്പുകുത്തി കൈവശഭൂമിക്ക് പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആർ ഡി ഒ ഓഫീസ് മാർച്ചും ധർണയും നടത്തി
മാനന്തവാടി ; മാനന്തവാടി താലൂക്കിലെ അമ്പുകുത്തി,ഇല്ലത്തുമൂല,കല്ലിയോട്ടുകുന്ന് പ്രദേശങ്ങളിൽ 1960 മുതൽ കൈവശം വെച്ച വരുന്ന കൈവശക്കാർക് പട്ടയം അനുവദിച്ചു തരണമെന്ന് ആവിശ്യപെട്ടുകൊണ്ട് ആർ ഡി ഒ ഓഫീസിലേക്ക് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.ധർണ മാനന്തവാടി മുൻസിപ്പൽ ചെയർമാൻ വി ആർ പ്രവീജ് ഉത്ഘടനം ചെയ്തു കൈവശക്കാരായ ആളുകൾക്ക് പട്ടയം അനുവദിക്കുന്നതിന് വേണ്ടി ജനങ്ങളോടൊപ്പം ഉണ്ടാകുമെന്ന് കൽപ്പറ്റ നിയോജക മണ്ഡലം എം .എൽ. എ സി. കെ ശശീന്ദ്രൻ പറഞ്ഞു
1989 -90 ൽ സർക്കാർ ജോയിന്റ് വെരിഫിക്കേഷൻ നടത്തിയതിന്റെ അടിസ്ഥാനത്തിൽ 155 കൈവശക്കാരിൽ 118 പേർക് കൈവശ രേഖ നൽകിയിരുന്നു കൈവശ രേഖ ലഭിച്ച 118 കുടുംബങ്ങളുടെ ഭൂമിയിൽ അവരുടെ മക്കളും ബന്ദുക്കളുമായി 262 കുടുംബങ്ങൾ ഇപ്പോൾ ഉണ്ട് അതുപോലെ അന്ന് കൈവശം ലഭിക്കാത്ത 35 പേരുടെ ഭൂമിയിൽ ഇന്ന് 57 കുടുംബങ്ങൾ ഉൾപ്പടെ 319 പേരുണ്ട്
നിരന്തര സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായി 2013 ൽ ഈ ഭൂമി രണ്ടാമതും ജോയിന്റ് വെരിഫിക്കേഷൻ നടത്തുകയും പട്ടയത്തിനുള്ള അപേക്ഷ സ്വീകരിക്കുകയും ചെയ്തതാണ് എന്നാൽ ഇന്നുവരെ പട്ടയം നൽകുന്നതിന് വേണ്ടി മറ്റൊരു പ്രവർത്തത്തനങ്ങളും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല മേൽ കൈവശ ഭൂമി ഉൾപ്പെടുന്ന പ്രദേശം വനത്തിൽ ചുറ്റപെട്ടതോ വനത്തോട് ചേർന്ന് നില്കുന്നതോ അല്ല മാനന്തവാടി പട്ടണത്തിൽ നിന്നും കിലോമീറ്റർ ദൂരം മാത്രമേ ഈ പ്രദേശത്തേക്കുള്ളു. മാറി മാറി വരുന്ന സർക്കാരുകൾ തീരുമാനങ്ങൾ എടുക്കുന്നുണ്ടെങ്കിലും ഇത് നടപ്പിലാക്കേണ്ട അധികാരികൾ വിമൂകത കാണിക്കുകയാണ്
തങ്ങളുടെ ഭൂമിക്ക് പട്ടയം ലഭിക്കുന്നതുവരെ ഈ രീതിയിലുള്ള സമരങ്ങൾ തുടരുമെന്ന് ആക്ഷൻ കമ്മിറ്റീ അറിയിച്ചു കൈവശക്കാരായ ജനങ്ങൾക്ക് പട്ടയം നേടിക്കൊടുക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു സി പി എം മാനന്തവാടി ഏരിയ സെക്രട്ടറി കെ എം വർക്കി ഏരിയ കമ്മിറ്റി അംഗം എം രജീഷ് ഡിസിസി ജനറൽ സെക്രട്ടറി പി വി ജോർജ് കെ പി സി സി എക്സിക്യൂട്ടീവ് അംഗം അഡ്വ എൻ കെ വർഗീസ് തുടങ്ങിയവർ സംസാരിച്ചു






Leave a Reply