April 19, 2024

ബി.ഡി.ജെ.എസ് ഉള്‍പ്പെടെയുള്ള ഒരു സാമുദായിക ജാതി സംഘടനയുമായും സി.പി.ഐ .എം ഒരു ധാരണയും ഉണ്ടാക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി

0
Cpim 1
കല്‍പ്പറ്റ: ബി.ഡി.ജെ.എസ് ഉള്‍പ്പെടെയുള്ള ഒരു സാമുദായിക ജാതി സംഘടനയുമായും സി.പി.ഐ .എം ഒരു ധാരണയും ഉണ്ടാക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബി.ഡി.ജെ.എസ് സാമുദായികാടിസ്ഥാനത്തില്‍ രൂപം കൊണ്ട കക്ഷിയായതിനാല്‍ അത്തരമൊരു സംഘടനയുമായി ബന്ധപ്പെടാന്‍ എല്‍.ഡി.എഫിന് കഴിയില്ല. വര്‍ഗീയതക്കും  ഉദാരവത്കരണനയങ്ങള്‍ക്കെതിരെയും  നിലപാട് സ്വീകരിക്കുന്ന കക്ഷികളുമായുള്ള യോജിപ്പാണ് എല്‍.ഡി.എഫിന്റെ അടിസ്ഥാനം. ഈ രാഷ്ട്രീയ നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന നിലപാട് സ്വീകരിക്കില്ല.
മാര്‍ക്‌സിസ്റ്റ് വിരുദ്ധ മുന്നണി എന്ന നിലയില്‍ രൂപം കൊണ്ട യുഡിഎഫും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  എസ്.എന്‍.ഡി.പി നേതൃത്വത്തില്‍  രൂപീകരിച്ച  ബിഡിജെഎസും തകര്‍ച്ചയെ നേരിടുകയാണ്. ഇപ്പോള്‍ ഇന്ന മുന്നണിയില്‍ തന്നെ തുടരണം എന്നൊന്നുമില്ലെന്നാണ് ബി.ഡി.ജെ.എസ് നിലപാട്. 
സംസ്ഥാനത്ത് യുഡിഎഫ് ഇന്ന് വളരെ ദുര്‍ബലാണ്. ഗ്രൂപ്പ് വഴക്കും അഭിപ്രായ ഭിന്നതയും കോണ്‍ഗ്രസില്‍  രൂക്ഷമാണ്.   യുഡിഎഫ് സര്‍കാരിന്റെ അഴിമതിയുടെ സാക്ഷ്യ പത്രമായ സോളാര്‍ കമീഷന്‍ റിപോര്‍ട്  തികച്ചും ഗൗരവമുള്ളതാണെന്ന് പറഞ്ഞത് വി .എം .സുധീരനാണ്. ചെന്നിത്തല നടത്തിയ പടയൊരുക്ക സമാപനത്തില്‍ സുധീരന്‍ പങ്കെടുത്തില്ല. ഇത് കോണ്‍ഗ്രസിലെ  രൂക്ഷമായ ചേരിതിരിവാണ് കാണിക്കുന്നത്. കരുണാകരനെ പുറത്താക്കിയതില്‍ മനസ്താപം ഉണ്ടെന്ന് എം .എം. ഹസന്‍ പറഞ്ഞു. കെപിസിസി പ്രസിഡണ്ടിന്റെ നിലപാടിനോട് ഉമ്മന്‍ചാണ്ടി യോജിക്കുന്നില്ല.  സോളാര്‍, കരുണാകരന്‍ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസിന് ഏകോപിതമായ നിലപാടില്ല. വ്യത്യസ്തമായ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുന്നു.
 എം. പി വീരേന്ദ്രകുമാര്‍ എം .പി സ്ഥാനം രാജിവെച്ചത് ഒരു തുടക്കമാണ്. നിതീഷ്കുമാര്‍ എന്‍ഡിഎയി ല്‍ ല്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് രാജിയെങ്കിലും അത് യുഡിഎിലെ പ്രതിസന്ധിക്ക് ഏറ്റവും വലിയ തെളിവാണ്.
അതേ സമയം സംസ്ഥാനത്ത്  എല്‍.ഡി.എഫിന്റെ രാഷ്ട്രീയാടിത്തറ ശക്തമായതായും അദ്ദേഹം പറഞ്ഞു.   യു.ഡി.എഫി.നെയും എന്‍.ഡി.എയും ദുര്‍ബലമാക്കാന്‍ കേരളത്തില്‍ പുതിയ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ട് വരിയാണ്. നിലവിലുള്ള സഖ്യ കക്ഷികള്‍ക്ക് പുറമേ ഐഎന്‍എല്‍, കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം,  സി.എം.പി, ജെ.എസ്എസ് , ബാലകൃഷ്ണപിള്ള തുടങ്ങിയവരെല്ലാം ഇടത്പക്ഷത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് വരുന്നു. 
എല്‍ഡിഎഫ് അധികാരത്തിലെത്തിയതോടെ സംസ്ഥാനത്ത് വര്‍ഗീയ  കലാപം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമം നടത്തിയത്.  ഇത് വിജയിക്കില്ലെന്ന് മനസിലായപ്പോള്‍ പാര്‍ടി സഖാക്കളെ  കൊലപ്പെടുത്തുന്നു. ആക്രമിക്കുന്നു.  വീടിന് നേരെ ആക്രമണം നടത്തുന്നു. പാര്‍ടി ഓഫീസുകള്‍ തകര്‍ക്കുന്നു. കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരെ അക്രമം നടത്തി . കേന്ദ്ര ഭരണത്തിന്റെ മറവില്‍ സംസ്ഥാനത്ത്  അക്രമം അഴിച്ച് വിട്ട്  ക്രമസമാധാനം തകര്‍ത്ത് ഇവിടെ അരാജകത്വം സൃഷ്ടിച്ച് എല്‍ഡിഎഫ് സര്‍കാരിനെ അസ്ഥിരീകരിക്കുകയാണ് ബിജെപി ലക്ഷ്യം-കോടിയേരി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news