April 20, 2024

മാറുന്ന വയനാട്: ചിത്രപ്രദർശനം സമാപിച്ചു.

0
കല്പറ്റ : വയനാടിന്റ മാറ്റങ്ങള്‍ വരകളിലൂടെ ജനങ്ങിയിലെത്തിച്ച് ശ്രദ്ധ നേടിയ  പി.ബി. സന്തോഷ് കുമാറിന്റെ ചിത്രപ്രദര്‍ശനം  കൽപ്പറ്റ എച്ച്.ഐ.എം.യു.പി.സ്കൂളിൽ സമാപിച്ചു..  പ്രാചീനകാല വയനാടും ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളുമാണ്  ഭാവിയില്‍ സംഭവിച്ചേക്കാവുന്ന മാറ്റങ്ങളുമാണ് സന്തോഷ് കുമാര്‍ 19 ചിത്രങ്ങളിലൂടെ വിവരിക്കുന്നത്.
 ആദ്യകാലത്ത് കാട്ടില്‍ ജിവിച്ചിരുന്ന മനുഷ്യരില്‍ നിന്നാണ് ചിത്രപ്രദര്‍ശനം ആരംഭിക്കുന്നത്. തുടര്‍ന്ന് ആദ്യകാല മനുഷ്യര്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതും, പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കുന്നതും,  കൃഷി ചെയ്യുന്നതും തുടര്‍ന്ന്് ജന്മി വ്യവസ്ഥ  എന്നിങ്ങനെ ഓരോ ഘട്ടങ്ങളിലൂടെ ചിത്രങ്ങള്‍ കടന്നു പോയി ഇന്നത്തെ വയനാടിന്റെ അവസ്ഥയില്‍ എത്തി  നില്ക്കുന്നു. 
 
പണ്ട് പ്രകൃതിയെ ആശ്രയിച്ച് ജീവിച്ചിരുന്ന മനുഷ്യര്‍ ഇന്ന് പ്രകൃതിയെ ചൂഷണം  ചെയ്ത് ഉപയോഗിക്കുന്നതായി ചിത്രങ്ങളില്‍ വ്യക്തമാണ്. ഇന്നത്തെ അവസ്ഥയെ സൂചിപ്പിക്കുന്ന ചിത്രങ്ങളില്‍ പ്രകൃതിയെ സംരക്ഷിക്കാതെയുള്ള വികസനത്തെ വിമർശിക്കുന്നുമുണ്ട്.. വനമേഖലകള്‍ കൈയ്യടക്കി നഗരങ്ങളാവുന്നത് നമുക്ക് ചിത്രങ്ങളിലൂടെ കാണാന്‍ കഴിയും. ഇപ്പാള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന റെയില്‍വേയാണ് ഭാവിയിലെ വയനാടിന്റ അവസ്ഥയില്‍  ആദ്യം വരച്ചിട്ടുള്ളത്.  വയനാട്ടില്‍ റെയില്‍വെ വരുന്നതോടെ വികസനം ഇരട്ടി വേഗത്തിലാവുന്നു. വികസനം മാത്രം മുന്നില്‍ കണ്ടുള്ള കുതിപ്പില്‍ വയനാടിന്റെ ജൈവവൈവിധ്യങ്ങള്‍ പൂര്‍ണമായും നശിക്കുന്നതായും വറ്റി വരണ്ട വയനാടിനേയും ചിത്രീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഉണങ്ങിയ മരങ്ങളും ഒരു തുള്ളി വെള്ളം പോലും അവശേഷിക്കാത്ത മണ്ണിലൂടെ ആയുസ് കൂടുതലുള്ള ആമ നടന്നുപോകുന്ന ചിത്രം മനുഷ്യന്റെ  കൈകടത്തുലുകള്‍ കാരണം ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഭീകരത എടുത്തു കാണിക്കുന്നു. 
പ്രകൃതിയ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പുതിയ തലമുറയ്ക്ക് മനസിലാക്കി നല്‍കാനാണ്് ഇത്തരത്തില്‍ ചിത്ര പ്രദര്‍ശനം നടത്തുന്നതെന്ന് സന്തോഷ് കുമാര്‍ പറയുന്നു.  മുമ്പ്  കോഴിക്കോട് ലളിതകലാ അക്കാദമിയിലും, കല്പറ്റ ഡി.സി. ബുകസ് ഹാളിലും പ്രദര്‍ശനം നടത്തിയിട്ടുണ്ട്.  മുഴുവന്‍ ചിത്രങ്ങളും ഓയില്‍ പെയിന്റിംഗ് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. ജില്ലാ സാമൂഹ്യ വനവല്കരണ വിഭാഗവും,  കല്പറ്റ റോട്ടറിക്ലബും ചേര്‍ന്നാണ്  വയനാടിന്റെ മാറുന്ന പ്രകൃതിയും  സംസ്കാരവും എന്ന പേരില്‍ പ്രദര്‍ശനം ഒരുക്കിയിരുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *