April 26, 2024

ബയോവിൻ അഗ്രോ റിസേര്ച് ലോകത്തിന് മാതൃക : ഡോക്ടർ ഫ്രാങ്ക് ഐഹോൺ

0
മാനന്തവാടി: രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നേതൃത്വം നൽകുന്ന ബയോവിൻ അഗ്രോ റിസേര്ച് ലോകത്തിന് തന്നെ മാതൃകയാണെന്ന് ലോകത്ത് ജൈവകൃഷി വ്യാപന പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഓർഗാനിക് അഗ്രിക്കൾച്ചർ മൂവ്മെന്റ് (IFOAM ) വൈസ് പ്രസിഡന്റ് ഡോക്ടർ ഫ്രാങ്ക് ഐഹോൺ അഭിപ്രായപ്പെട്ടു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഓർഗാനിക് അഗ്രിക്കൾച്ചർ മൂവ്മെന്റ് (IFOAM ) നു വേണ്ടി ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട 06 ജൈവ കൃഷി പദ്ധതികൾ ഡോക്യുമെന്റ് ചെയ്യുന്നതിന്റെ ഭാഗമായി ബയോവിൻ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ലോകത്തുതന്നെ ഒരു സന്നദ്ധ സംഘടന പതിനയ്യാരിരത്തിലതികം ചെറുകിട കർഷകരെ കോർത്തിണക്കിനടത്തുന്ന ജൈവ കർഷക പരിപാടി അപൂർവമാണന്നും, കർഷക സംഘാടനം, കർഷക ബോധവൽക്കരണം, ജൈവ സാക്ഷ്യപത്ര ലഭ്യത,  ഉല്പന്നങ്ങൾ  ഉയർന്ന വിലനൽകി സംഭരിക്കൽ, ഉൽപ്പന്നങ്ങളുടെ മൂല്യ വർദ്ധനവ്, വിപണനം തുടങ്ങിയവയിൽ നടത്തുന്ന ഇടപെടലുകൾ ലോകത്തിന് തന്നെ മാതൃകയാണ്. കൂടാതെ ഫെയർ ട്രേഡ് പ്രീമിയം ഉപയോഗപ്പെടുത്തി നടപ്പിലാക്കുന്ന വിവിധങ്ങളായ സാമൂഹ്യ വികസന പ്രവർത്തങ്ങളും സ്ലാഹനീയമാണെന്ന്  ഡോക്ടർ ഫ്രാങ്ക് അഭിപ്രായപ്പെട്ടു. കേണിച്ചിറ, കല്ലോടി, എള്ളുമന്ദം എന്നിവിടങ്ങളിലെ ജൈവ കർഷകരുടെ കൃഷിയിടങ്ങൾ ഫ്രാങ്ക് സന്ദർശിക്കുകയുണ്ടായി. കൂടാതെ ബയോവിൻ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവിടങ്ങളിൽ സന്ദർശനം നടുത്തുകയും പ്രവർത്തങ്ങൾ വിലയിരുത്തുകയും ചെയ്തു. യൂറോപ്പിലെ പ്രധാന ജേർണലിസ്റ്റുകളായ ഡോക്ടർ ക്രിസ്റ്റീന, മിസ്റ്റർ മർക്കസ് എന്നിവരും ഡോക്ടർ ഫ്രാങ്കിനൊപ്പം ഉണ്ടായിരുന്നു. കൂടാതെ മഹാത്‌മാ ഗാന്ധി യൂണിവേഴ്സിറ്റി രജിസ്ട്രാർ ശ്രീ. രാമൻ ഉണ്ണിയും ബയോവിനിൽ ഡോക്ടർ ഫ്രാങ്കിനെ സന്ദർശിച്ചു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഓർഗാനിക് അഗ്രിക്കൾച്ചർ മൂവ്മെന്റ് ടീം സന്ദർശനത്തിന് മാനന്തവാടി രൂപത സാമൂഹ്യ സേവനവിഭാഗം ഡയറക്ടർ റെവ. ഫാ. പോൾ കൂട്ടാല, ബയോവിൻ ഡയറക്ടർ റെവ.ഫാ. ജോൺ ചോരപ്പുഴയിൽ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ. ഫാ. ബിജോ കറുകപ്പള്ളിൽ, അസ്സോസിയേറ്റ് ഡയറക്ടർ റെവ.ഫാ. ജിനോജ്‌ പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ്. പി. എ എന്നിവർ നേതൃത്വം നൽകി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *