April 17, 2026

റിവോൾവ് സംഘ ചിത്ര പ്രദർശനം ആരംഭിച്ചു.

0
DSC_6400-1
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:പരമ്പരാഗത ചിത്രപ്രദർശനങ്ങളെ പൊളിച്ചെഴുതി കൊണ്ട് പുതിയ പരീക്ഷണങ്ങളിലൂടെയുള്ള റിവോൾവ് സംഘ ചിത്രപ്രദർശനം ആരംഭിച്ചു .കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് മാനന്തവാടി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചിരിക്കുന്നത്. മാനന്തവാടി സ്വദേശി ബിനീഷ് നാരായണൻ, തലശ്ശേരി സ്വദേശിനി അമൃത വിശാൽ, കണ്ണുർ സ്വദേശി അംജും റിസ് വി എന്നിവരുടെ 15 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.സാധാരണ ക്യാൻവാസുകളിൽ നിന്നും വിത്യസ്തമായി പേപ്പർ പൾപ്പ് ചതച്ച ക്യാൻവാസുകളിൽ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഉണങ്ങിയ പൂവുകൾ ,ഇലകൾ എന്നിവയെല്ലാമാണ് ഉപയോഗിച്ചിരിക്കുന്നത്. വേറിട്ട് നിൽക്കുന്ന ഫ്രെയിമുകളിലാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. കുട്ടി ചേർക്കലും പൊളിക്കലും എന്ന രീതിയിലുള്ള തത്വചിന്തയുടെ സമകാലീന അനുഭവങ്ങളുടെയും പരീക്ഷണങ്ങളിലൂടെയുള്ള ആശയ വിനിമയമാണ് ചില ചിത്രങ്ങളിൽ ഉള്ളതെങ്കിൽ, വലതും ചെറുതുമായി അനുഭവിക്കുന്നതും മനസ്സിലാക്കുന്നതുമായ തികച്ചും വ്യക്തിപരമായ ചില കാര്യങ്ങളുടെ കാരണത്തെ തിരയുന്നതും, രേഖാചിത്രങ്ങളെ അടുക്കി വെച്ച് കഥ പറയുന്ന രീതിയാണ് മറ്റ് ചിത്രങ്ങളിൽ ഉള്ളത്.പ്രദർശനം ടി.കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു.ജോസഫ് എം.വർഗീസ്, സണ്ണി മാനന്തവാടി, സരസ്വതി എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *