വയനാട്പുഷ്പമേള സമാപിച്ചു
കല്‍പ്പറ്റ: കല്‍പ്പറ്റ ബൈപാസ് മൈതാനത്ത് കഴിഞ്ഞ 22 മുതല്‍ നടന്നുവരുന്ന സത്യം ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന പുഷ്പമേള സമാപിച്ചു. സമാപനത്തോടനുബന്ധി നൂറുകണക്കിന് ചെടികളാണ് വിറ്റഴിച്ചത്. സമാപന ദിവസം വിദേശികളടക്കം നിരവധിയാളുകള്‍ മേള സന്ദര്‍ശിച്ചിരുന്നു. നന്തുണ്ണി കലാ സംഘത്തിന്റെ കലാ പരിപാടികളും ജനശ്രദ്ധയാകര്‍ഷിച്ചു. സമാപനം മേളയില്‍ കൃഷി ചെയ്ത മുള്ളങ്കി വിളവെടുത്ത് കൊട്ടാരം വേണുസ്വാമി ഉദ്ഘാടനം ചെയ്തു. സത്യം ചാരിറ്റബിള്‍ മാനേജിംഗ് ട്രസ്റ്റി സിബി ജോസഫ് അധ്യക്ഷത വഹിച്ചു.പി.ചന്ദ്രന്‍, കെ.രമേശ് എന്നിവര്‍ സംസാരിച്ചു.






Leave a Reply