April 20, 2026

റിപ്പബ്ലിക് ദിനാഘോഷം; ഒരുക്കങ്ങള്‍ തുടങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:റിപ്പബ്ലിക് ദിന പരേഡും ആഘോഷങ്ങളും വിലയിരുത്തുന്നതിന് കളക്‌ട്രേറ്റില്‍ പ്രത്യേക യോഗം ചേര്‍ന്നു. പരേഡില്‍ പ്ലാറ്റൂണുകള്‍, എന്‍.സി.സി, സ്‌കൗട്ട്, എസ്.പി.സി. കേഡറ്റുകള്‍ എന്നിവ അണിനിരക്കും.റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് നടത്തും. ഇതിന്റെ ചുമതല കല്‍പ്പറ്റ നഗരസഭയ്ക്കാണ്. ഒരു പ്ലാറ്റൂണില്‍ 30 കുട്ടികള്‍ എന്ന രീതിയില്‍ ക്രമീകരിക്കാന്‍ യോഗം തീരുമാനിച്ചു. ജനുവരി 22, 23, 24 തീയതികളിലായി കേഡറ്റുകളുടെ പരിശീലനം നടക്കും. എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ മൈതാനത്താണ് റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ നടക്കുക. എ.ഡി.എം. കെ.എം. രാജു യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *