April 20, 2026

അയ്യങ്കാളി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ
അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് ആൻഡ് സെർച്ച് സ്‌കീം സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  ഈ അധ്യയന വർഷം നാലാം ക്ലാസിൽ പഠിക്കുന്ന  പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.  ഫെബ്രുവരി 24ന് ഉച്ചയ്ക്ക് 2 മുതൽ 4 വരെ മത്സര പരീക്ഷ നടത്തും.  തെരഞ്ഞെടുക്കുവർക്ക് പഠനോപകരണങ്ങൾ, ഫർണിച്ചർ എന്നിവ വാങ്ങുന്നതിനും ട്യൂഷനും ധനസഹായം നൽകും.  കുടുംബ വാർഷിക വരുമാനം 50,000 രൂപയിൽ കവിയരുത്.  പ്രാക്തന ഗോത്രവർഗ്ഗക്കാർക്ക് വരുമാന പരിധി ബാധകമല്ല.  താൽപര്യമുള്ള പട്ടികവർഗ്ഗ വിദ്യാർത്ഥികൾ പേര്, വിലാസം, ഫോൺ  നമ്പർ, ജാതി, വയസ്, രക്ഷിതാവിന്റെ പേര്, വാർഷിക വരുമാനം, പഠിക്കു സ്‌കൂളും, ക്ലാസും, ആൺകുട്ടിയോ പെൺകുട്ടിയോ തുടങ്ങിയ വിവരങ്ങൾ വെള്ളക്കടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം സുൽത്താൻ ബത്തേരി മിനി സിവിൽസ്റ്റേഷനിലെ പട്ടിക വർഗ്ഗ വികസന ഓഫീസിലോ, പുൽപ്പള്ളി, സുൽത്താൻ ബത്തേരി, ചീങ്ങേരി, നൂൽപ്പുഴ, പൂതാടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ നൽകണം.  അപേക്ഷ ഫെബ്രുവരി 5 വരെ സ്വീകരിക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *