April 20, 2026

സമസ്ത വയനാട് ജില്ലാ കമ്മിറ്റി ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

0
ulama
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സമസ്ത വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. നാല് പതിറ്റാണ്ടോളം സമസ്തയെ നയിച്ച ശംസുല്‍ ഉലമായുടെ ജീവിതത്തില്‍നിന്നു സമൂഹത്തിനു പലതും പകര്‍ത്താനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖുര്‍ ആനിന്റെ ആഴം അറിഞ്ഞ പണ്ഡിതന്‍ എന്നാണ് ശംസുല്‍ ഉലമായെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിശേഷിപ്പിച്ചതെന്ന് ഹംസ മുസ്‌ല്യാര്‍ അനുസ്മരിച്ചു. എം.എം. ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫക്രുദ്ദീന്‍ പൂക്കോയ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി സ്വാഗതവും ജാഫര്‍ ഹൈതമി നന്ദിയും പറഞ്ഞു.  തസവ്വുഫ് എന്ന വിഷയത്തില്‍ കെ.സി. മമ്മൂട്ടി മുസ്‌ല്യാര്‍ ക്ലാസെടുത്തു. എം. ഹസന്‍ മുസ്‌ല്യാര്‍, ഇബ്രഹിം ഫൈസി വാളാട്, പോള ഇബ്രാഹിം ദാരിമി, എം.എ. മുഹമ്മദ് ജമാല്‍, കാസിം ദാരിമി പന്തിപ്പൊയില്‍, ഇബ്രാഹിം ഫൈസി പേരാല്‍, മുഹമ്മദുകുട്ടി ഹസനി, ഇബ്രാഹിം കൂളിവയല്‍ എന്നിവര്‍ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *