സന്ദര്‍ശകരെ ആകര്‍ഷിച്ച് പൂപ്പൊലിയിലെ തേന്‍കട
അമ്പലവയല്‍: പൂപ്പൊലി നഗരിയില്‍ തേന്‍ കടയൊരുക്കി ബി ക്രാഫ്റ്റ് ഹണി. അഗ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റോടുകൂടിയുളള വിവിധ തരം പ്രകൃതി ദത്തമായ തേനുകളാണ് സ്റ്റാളില്‍ വില്‍പനയ്ക്ക് വച്ചിട്ടുള്ളത്. തുമ്പ,തുളസി പോലുളള ചെറു ചെടികളുടെ പൂക്കളില്‍ നിന്നും ശേഖരിക്കുന്ന ചെറുതേന്‍, തുളസിചെടിയുടെ പൂക്കളില്‍ നിന്നും ശേഖരിക്കു തുളസി പൂന്തേന്‍, ലിച്ചി തേന്‍, ഓറഞ്ച് തേന്‍, പശ്ചിമഘട്ട മലനിരകളില്‍ തിങ്ങി നിറഞ്ഞ ഔഷധ ഗുണങ്ങളടങ്ങിയ കാട്ടുതേന്‍, മല്ലിപൂവില്‍ നിന്നും ശേഖരിച്ച മല്ലി പൂന്തേന്‍ വാതരോഗത്തിന് മരുന്നായി ഉപയോഗിക്കുന്ന കടുക് പൂന്തേന്‍, ത്വക്ക് സംബന്ധമായ രോഗങ്ങള്‍ക്കുപയോഗിക്കുന്ന കരഞ്ച് ചെടിയുടെ പൂവില്‍നിന്നെടുക്കുന്ന തേന്‍ എന്നിങ്ങനെ വന്‍ ശേഖരമാണ് വിപണിയിലൊരിക്കിയിട്ടുള്ളത്. വാക്‌സും, ജലാംശവും നീക്കംചെയ്ത് തികച്ചും പ്രകൃതിദത്തമായ രീതിയിലാണ് തേനുല്‍പാദനവും സംഭരണവയനാട്ടില്‍ നിന്ന്‍ ആദ്യമായാണ് അഗ്മാര്‍ക്ക് സര്ട്ടിഫിക്കറ്റോടുകൂടി വയനാടന്‍ തേന്‍ വിപണിയിലെത്തുന്നത്.






Leave a Reply