April 20, 2026

അമര്‍ത്യക്ക് ദേശീയ റിക്കോര്‍ഡ്‌

0
IMG-20171031-WA0002
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കോയമ്പത്തൂരില്‍ ഈ മാസം എട്ട് മുതല്‍ പന്ത്രണ്ട് നടക്കുന്ന ജൂനിയര്‍ പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ ഷിപ്പില്‍  43 കെ.ജി അണ്ടര്‍ 23 വിഭാഗത്തില്‍ അമര്‍ത്യ എം.എസിന്  ദേശീയ റിക്കോര്ഡ്.ആദ്യത്തെ രണ്ടു റൗണ്ട് നാലാം സ്ഥാനത്തായിരുന്ന അമര്‍ത്യ അടുത്ത റൗണ്ടായ ഡെഡ്‌ലിഫ്റ്റില്‍  മികച്ച പ്രകടനത്തിലൂടെ നിലവിലെ ദേശിയ റിക്കോര്‍ഡുകാരിയായ ഒഡിഷയുടെ സീമാറാണി സിങ്ങിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പുതിയ ദേശീയ റിക്കോര്ഡിന് അര്‍ഹയായതോടൊപ്പം പവര്‍ ലിഫ്റ്റിങ്ങിലെ വെള്ളി മെഡല്‍ കേരളത്തിന് വേണ്ടി നേടുകയും ചെയ്തു.സീമാറാണിയുടെ നിലവിലെ റിക്കോര്ഡായ 107.5 കിലോഗ്രാം 115  കിലോഗ്രാം  ആക്കി ഉയര്‍ത്തിയാണ് അമര്‍ത്യ നേട്ടം കൈവരിച്ചത്.നിലവില്‍ അമര്‍ത്യയുടെ പേരില്‍ സബ്ജൂനിയര്‍ അണ്ടര്‍ 18ഉം, ജൂനിയര്‍ വിഭാഗത്തില്‍ 23ഉം   ദേശീയ റിക്കോര്‍ഡുകള്‍  ഉണ്ട്.കോഴിക്കോട് ഗവ:ലോ കോളേജ് ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയുമായ അമര്‍ത്യ.മാനന്തവാടി മൈത്രി നഗര്‍ വൃന്ദാവനിലെ  പ്രൊഫസര്‍ എം.കെ.സെല്‍വരാജിന്‍റെയും ഇന്ദിരയുടെയും മകളായ അമര്‍ത്യ കഴിഞ്ഞ 5വര്‍ഷമായി  അച്ഛനായ പ്രൊഫസര്‍ എം.കെ.സെല്‍വരാജിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *