പുനരധിവാസ പദ്ധതിയിൽ സർക്കാർ ജനക്കൾക്കൊപ്പം നിൽക്കണം: പി.കെ. ജയലക്ഷ്മി
കൽപ്പറ്റ: സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ സർക്കാർ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന് മുൻ മന്ത്രി പി.കെ ജയലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 25 കോടിയലധികം രൂപ ജില്ലാ ഭരണകൂടത്തിന്റെ കൈയ്യിലുണ്ടായിട്ടും പദ്ധതി നടപ്പാക്കുന്നത് വൈകിപ്പിക്കുന്നത് നീതി നിഷേധമാണ്. രൂക്ഷമായ വന്യമൃഗശല്യം അനുഭവപ്പെടുന്ന വയനാട്ടിൽ വന സംരക്ഷണവും വന്യമൃഗസംരംക്ഷണവും ഒപ്പം മനുഷ്യജീവന് സംരംക്ഷണവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ സ്വയം സന്നദ്ധ പുനരിധിവാസ പദ്ധതി കേന്ദ്ര ഗവൺമെൻറിന്റെ ധനസഹായത്തോടെ വയനാട്ടിൽ നടപ്പാക്കാൻ തീരുമാനിച്ചത്. എൽ.ഡി.എഫ്. അധികാരത്തിലെത്തിയ ശേഷം ഈ പദ്ധതിയോട് മെല്ലെ പോക്ക് നയമാണ് സ്വീകരിച്ചിട്ടുള്ളത്. വനത്തിനുള്ളിൽ താമസിക്കുന്ന ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് ഇനിയെങ്കിലും പദ്ധതി നടത്തിപ്പ് വേഗത്തിലാക്കണമെന്ന് പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. വനം -റവന്യു വകുപ്പ് മന്ത്രിമാർ വിഷയത്തിൽ ഇടപെടണമെന്നും യോഗ്യതാ പട്ടികയിലുളള കുടുംബങ്ങളോട് സർക്കാർ നീതി കാട്ടണമെന്നും ജയലക്ഷ്മി പറഞ്ഞു.





Leave a Reply