April 17, 2026

ആരോഗ്യ ശുചിത്വ ബോധവത്കരണ ക്യാമ്പയിന്‍ സമാപിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ ശുചിത്വ ബോധവത്ക്കരണ പരിപാടിക്ക് ചുള്ളിയോട് ആനപ്പാറ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സമാപനമായി. ആരോഗ്യ വകുപ്പ്, ജില്ലാശുചിത്വമിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചത്. ചുള്ളിയോട് ആനപ്പാറ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ക്യാമ്പയിന്‍ നെന്മേനി ഗ്രാമപഞ്ചായത്ത് അംഗം സാബു കുഴിമാളം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.കെ.സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഡോ.ഡോ.എം.കൃഷ്ണപ്രിയ ആരോഗ്യ സന്ദേശം നല്‍കി. ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.അനൂപ് ക്ലാസ്സെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റര്‍ എം.എസ്.ബാബുരാജ്, ഷാജി കോട്ടയില്‍ എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *