September 1, 2026

അറിവുപകര്‍ന്ന്‍ സര്‍വകലാശാല കാര്‍ഷിക ആശയ വിനിമയ കേന്ദ്രം

0
MG_8132
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍: രാജ്യാന്തര പുഷ്പ മേളയില്‍ കേരള കാര്‍ഷിക സര്‍വ്വകാലാശാല കാര്‍ഷിക ആശയ വിനിമയ കേന്ദ്രം വിഭാഗം പ്രദര്‍ശന സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. തൃശ്ശൂര്‍ മണ്ണൂത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആശയ വിനിമയ കേന്ദ്രം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പൂപ്പൊലിയില്‍ കാര്‍ഷിക ജ്ഞാനം നല്‍കുന്നു. അമ്പതില്‍പരം കാര്‍ഷിക ഗ്രന്ഥങ്ങള്‍ ഇവിടെ ലഭ്യമാണ്. കൂടാതെ പരിശീലന പരിപാടികളും ഇവര്‍ പലയിടങ്ങളിലായി നടത്തിവരുന്നു. വയനാട്ടിലെ കര്‍ഷകരുമായി ആശയവിനിമയത്തിന് അവസരമൊരുക്കി കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് കാര്‍ഷിക ആശയ വിനിമയ കേന്ദ്രം. കര്‍ഷകരും, ശാസ്ത്രജ്ഞരും, സാങ്കേതിക അറിവുകളും ഏകോപിപ്പിച്ച്, കര്‍ഷകരെ സ്വാശ്രയരാക്കുക എന്നതാണ് കാര്‍ഷിക ആശയ വിനിമയ കേന്ദ്രത്തിന്റെ ലക്ഷ്യം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *