September 29, 2026

മെട്രോ റെയിൽ മാതൃകയിൽ ചുരം ബദൽ റോഡ് പൂർത്തിയാക്കണം; പൂഴിത്തോട്- പടിഞ്ഞാറത്തറ സംയുക്ത കർമ്മസമിതി

0
IMG-20180114-WA0008
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ജില്ലയുടെ വികസനത്തിന് ഏറ്റവും ആവശ്യമായ ചുരം ബദൽ റോഡ് മെട്രോ റെയിൽ മാതൃകയിൽ പൂർത്തീകരിക്കണമെന്ന് പൂഴിത്തോട്- പടിഞ്ഞാറത്തറ  സംയുക്ത കർമ്മസമിതി ആവശ്യപ്പെട്ടു. ഏറ്റവും അവസാനം വന്ന സർവേയിൽ എട്ട് കിലോമീറ്ററാണ് വനഭൂമിയിലൂടെ പാതകടന്നു പോകുന്നത്. എട്ട് കിലോമീറ്റർ ദൂരം  മെട്രോ റെയിൽ മാതൃകയിൽ തൂണുകളിലാണ് നിർമിക്കുന്നതെങ്കിൽ വനത്തിന് കോട്ടം സംഭവിക്കുകയില്ല. പെരുവണ്ണാമൂഴി,  കക്കയം, ബാണസുര സാഗർ ഡാമുകളെ  ബന്ധപ്പെടുത്തിയുള്ള വേഗമേറിയ ടൂറിസത്തിന് വഴിയൊരുക്കും. ഈ പാതയ്ക്കായി  ഈ വർഷത്തെ ബജറ്റിൽ തുക വകയിരുത്താനും കേന്ദ്രാനുമതി ലഭ്യമാക്കുന്നതിനും ജനപ്രതിനിധികൾ ശക്തമായ ഇടപെടലുകൾ നടത്തമമെന്നും യോഗം ആവശ്യപ്പെട്ടു.  മെട്രോ റെയിൽ മാതൃകയിൽ ചുരം ബദൽ റോഡ് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പദയാത്ര നടത്താനും യോഗം തീരുമാനിച്ചു. കെ.എം. സുധാകരൻ, കമൽ തുരുത്തിയിൽ, ബാബു പുതുപറമ്പിൽ, ജോൺസൺ ഒഴക്കാനക്കുഴി, ലിന്റോ ഇടയാട്ട്,  കുഞ്ഞിക്കണ്ണൻ ചെറുക്കാട്ട്, ഷിന്റോ നീണ്ടശേരി, പി.കെ. രജീഷ്, ജോബിൾ ചീർപ്പുങ്കൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *