April 24, 2024

വയനാടിന് വീണ്ടും നേട്ടം..തൊഴിലുറപ്പ് പദ്ധതിയിൽ വയനാട് സംസ്ഥാനത്ത് ഒന്നാമത്

0
  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2017-18 സാമ്പത്തിക വർഷത്തെ ലേബർ ബജറ്റിന്റെ ലക്ഷ്യം 114 ശതമാനം കവിഞ്ഞ് 25 ലക്ഷത്തിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് വയനാട് ജില്ല സംസ്ഥാനത്ത് ഒന്നാം  സ്ഥാനത്ത്.  ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകിയത് പൂതാടി ഗ്രാമ പഞ്ചായത്താണ്.  1.97 ലക്ഷം തൊഴിൽ ദിനങ്ങൾ. രണ്ടാം സ്ഥാനം മീനങ്ങാടി ഗ്രാമ പഞ്ചായത്ത് 1.78 ലക്ഷം തൊഴിൽ ദിനങ്ങൾ നൽകിക്കൊണ്ട് നേടി.  മൂന്നാം  സ്ഥാനം എടവക ഗ്രാമപഞ്ചായത്തിനാണ്.  1.66 ലക്ഷം തൊഴിൽ ദിനങ്ങൾ.  106 ശതമാനവും 103 ശതമാനവും കൈവരിച്ച് കോട്ടയം, ആലപ്പുഴ ജില്ലകൾ രണ്ടും മൂന്നും  സ്ഥാനത്തുണ്ട്.  
സംസ്ഥാനത്ത് മൊത്തം 549 കുടുംബങ്ങൾക്ക് 150 ദിവസം നൽകിയതിൽ 253 കുടുംബങ്ങളും ജില്ലയിൽ നിുമാണ്.  ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകിയതും വയനാട് ജില്ലയാണ്.  സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് 150 ദിവസം തൊഴിൽ നൽകിയത് പൊഴുതന ഗ്രാമ പഞ്ചായത്താണ്.  93 കുടുംബങ്ങൾക്ക്.  3911 കുടുംബങ്ങൾക്ക് വയനാട്ടിൽ നൂറ് ദിവസത്തിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മെറ്റീരിയൽ, ഫോക്കൽ ഏരിയ വർക്കുകൾക്ക് കൂടുതൽ പ്രാധാന്യം നൽകും.  നഡേപ്പ്, വെർമ്മി കമ്പോസ്റ്റ് ആവശ്യമുള്ള കർഷകർ ഗ്രാമപഞ്ചായത്തുകളിൽ അപേക്ഷ നൽകിയാൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി  നിർമ്മിച്ച് നൽകുമെന്ന് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *