April 24, 2024

വയനാട്ടിൽ ഇനി ഹരിതനിയമാവലി: കളക്‌ട്രേറ്റിൽ നിന്ന് തുടക്കം.

0
Img 20180118 194219
ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളും അർദ്ധ സർക്കാർ, പൊതുമേഖലാസ്ഥാപനങ്ങളിലും ചടങ്ങുകളിലും ഹരിതനിയമാവലി കർശനമായി നടപ്പാക്കുന്നു.. ജില്ലാ കലക്ട്രർ എസ്.സുഹാസിന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന  ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തിൽ കളക്‌ട്രേറ്റിലും സിവിൽസ്റ്റേഷനിലും പ്രവർത്തിക്കുന്ന  വിവിധ വകുപ്പുകളുടെ ഓഫീസുകളിൽ ഹരിതനിയമാവലി നടപ്പാക്കും.  ഇതിന്റെ ഭാഗമായി എ.ഡി.സി (പി.എ) ഫ്രാൻസിസ് ചക്കനാത്തിനെ ഹരിത നിയമാവലി നടപ്പിലാക്കുന്നതിനുളള സിവിൽ സ്റ്റേഷൻ നോഡൽ ഓഫീസറായി യോഗം ചുമതലപ്പെടുത്തി. അതോടൊപ്പം ഓരോ ഓഫീസിലും പ്രത്യേകം ഗ്രീൻ ഓഫീസർമാരെ നിയമിക്കും. അജൈവ മാലിന്യങ്ങൾ സംസ്‌ക്കരിക്കാനായി സിവിൽ സ്റ്റേഷൻ  പരിസരത്ത് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കാൻ ജില്ലാ ശുചിത്വമിഷൻ പദ്ധതി തയ്യാറാക്കുന്നുണ്ടന്ന് ജില്ലാ കോർഡിനേറ്റർ യോഗത്തെ അറിയിച്ചു. ജില്ലയിൽ നടക്കുന്ന  പ്രധാന പരിപാടികളിലും ഉത്സവങ്ങളിലും  ഹരിത നിയമാവലി നടപ്പാക്കും. റിപ്പബ്‌ളിക് ദിനാഘോഷ പരിപാടിയും ഇതനുസരിച്ച് നടത്താൻ കളക്ടർ നിർദ്ദേശം നൽകി. കലക്‌ട്രേറ്റ് പരിസരത്ത് വിവിധ സർവ്വീസ് സംഘടനകൾ സ്ഥാപിച്ചിരിക്കുന്ന  ഫ്‌ളക്‌സ് ബോർഡുകൾ നീക്കം ചെയ്യുതിന് സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തും. അതാത് ഓഫീസുകളിൽ നടപ്പാക്കുന്ന   ഹരിതപ്രവർത്തനങ്ങളെ കുറിച്ച് വകുപ്പ് ഹരിതനിയമാവലി കളക്‌ട്രേറ്റിൽ നി്തുടക്കമാകുുമേധാവികൾ യോഗത്തിൽ വിശദീകരിച്ചു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സൃഷ്ടിക്കു സാമൂഹ്യപ്രശ്‌നങ്ങളെ കുറിച്ച് ജില്ലാ ശുചിത്വമിഷൻ ഉദ്യോഗസ്ഥർ ക്ലാസ്സെടുത്തു. യോഗത്തിൽ ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ പി.എ ജസ്റ്റിൻ, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുധിർ കിഷൻ തുടങ്ങിയവർ സംസാരിച്ചു.  

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *