May 9, 2026

ഔഷധസസ്യകൃഷി അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഔഷധസസ്യകൃഷി വികസന പദ്ധതി പ്രകാരം സംസ്‌കരണ യൂണിറ്റ് ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി കെട്ടിട സൗകര്യമുള്ളവര്‍ക്കും ഗ്രൂപ്പുകള്‍ക്കും അപേക്ഷിക്കാം. പാരമ്പര്യ ഉല്‍പ്പന്നങ്ങളായ ഹെയര്‍ ഓയില്‍, സ്‌കിന്‍ കെയര്‍ ഓയില്‍, മുറിവെണ്ണ, പല്‍പ്പൊടി മുതലായ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും യൂണിറ്റ് വഴി നടത്താം. ഒരു യൂണിറ്റിന് 25000 രൂപ ധനസഹായംനല്‍കും. വിവരങ്ങള്‍ക്ക് കല്‍പ്പറ്റ, മാനന്തവാടി, പനമരം, സുല്‍ത്താന്‍ ബത്തേരി എന്നീ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളുമായി ബന്ധപ്പെടാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *