April 17, 2026

ഇന്ധന വില വര്‍ദ്ധനവിനെതിരെ ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് 29-ന് മാനന്തവാടിയില്‍ ധർണ്ണ നടത്തും.

0
By ന്യൂസ് വയനാട് ബ്യൂറോ

 

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി പോസ്റ്റ്‌ ഓഫീസിനു മുമ്പില്‍ തിങ്കളാഴ്ച 10.30ന് ധര്‍ണ്ണ നടത്തുവാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ധര്‍ണ്ണ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ജോസ് പാറേക്കാട്ടില്‍ ഉത്ഘാടനം ചെയ്യും. പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ്‌ നിര്‍മ്മാണം മറികടന്ന്‍ സാധ്യതാ പഠനം പോലും നടത്താത്ത മേപ്പാടി – ആനയ്ക്കാംപൊയില്‍ ബദല്‍ തുരങ്ക പാതയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നത് വയനാടിനോട് കാണിക്കുന്ന കടുത്ത നീതി നിഷേധമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. വളരെ ചിലവ് കുറഞ്ഞതും, 70% പണി പൂര്‍ത്തീകരിച്ച പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡിന് പ്രഥമ പരിഗണന നല്‍കി ബജറ്റില്‍ തുക വകയിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.എ. ആന്‍റണി അദ്ധ്യക്ഷത വഹിച്ചു. ജോര്‍ജ് ഊരശ്ശേരി, ജോസഫ് കാവാലം, വി.എസ് ചാക്കോ, വിന്‍സണ്‍ നെടുംകൊമ്പില്‍, സുനില്‍ അഗസ്റ്റിന്‍, പൗലോസ്‌ കുരിശിങ്കല്‍, കുര്യന്‍ പാറയ്ക്കല്‍, അഗസ്റ്റിന്‍ സി.ജെ.. പി.കെ അബ്രാഹം, ലോറന്‍സ് കെ.ജെ., അഡ്വക്കേറ്റ് വി.ജെ. സജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *