കേരളാ സീനിയര്‍ സിറ്റീസണ്‍സ് ഫോറം 21ാം ജില്ലാ സമ്മേളനം മാര്‍ച്ച് ആറിന് അമ്പലവയലില്‍
കല്‍പ്പറ്റ: കേരളാ സീനിയര്‍ സിറ്റീസണ്‍സ് ഫോറം 21ാം ജില്ലാ സമ്മേളനം മാര്‍ച്ച് ആറിന് അമ്പലവയലില്‍ നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനം രാവിലെ 10 മണിക്ക് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ആര്‍ ഗോപി അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് പി ബാലന്‍ മാസ്റ്റര്‍, സെക്രട്ടറി ബി കുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാവിജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.യു ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ദ്ധക്യകാല പെന്‍ഷന്‍ എല്ല 60 വയസ് കഴിഞ്ഞവര്‍ക്കും ഉറപ്പ് വരുത്തുക, 60നും, 74നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 3000 രൂപയായും, 75ന് പ്രായമുള്ളവര്‍ക്ക് 4000 രൂപയായും വര്‍ദ്ധിപ്പിക്കുക, സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതത്തിന്റെ 10 ശതമാനം വയോജനക്ഷേമത്തിനായി നീക്കിവെക്കുക, 2015ലെ വി.കെ വീരാന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, മാതൃപിതൃ വയോജന സംരക്ഷണ നിയമം കാര്യക്ഷമമായും, സമയ ബന്ധിതമായും എല്ലാ ആസ്പത്രികളിലും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.ആര്‍ ഗോപി, സെക്രട്ടറി പി കൃഷ്ണന്‍, കെ.വി മാത്യു മാസ്റ്റര്‍, എ.പി വാസുദേവന്‍, വി മൂസ്സ ഗൂഡല്ലായി എന്നിവര്‍ പങ്കെടുത്തു.





Leave a Reply