August 31, 2026

എടവക അംബേദ്കർ മെമ്മോറിയൽ ക്യാൻസർ ആശുപത്രി ആർ.സി.സി.മോഡൽ ആശുപത്രിയാക്കി ഉയർത്താൻ ആലോചന

0
mndy
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:എടവക അംബേദ്കർ മെമ്മോറിയൽ ക്യാൻസർ ആശുപത്രി ആർ.സി.സി.മോഡൽ ആശുപത്രിയാക്കി ഉയർത്താൻ ആലോചന.ജില്ലയിലെ എം.പി.,എം.എൽ.എ.മാർ പങ്കെടുത്ത് നടക്കുന്ന സർവ്വകക്ഷി യോഗം നാളെ മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളിൽ നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നിലവിൽ ആശുപത്രിയിൽ ആധുനിക രീതിയിലുള്ള റേഡിയോ തെറാപ്പി, കീമോതെറാപ്പി, യൂണിറ്റുകൾ പൂർത്തികരിച്ച് ഉദ്ഘാടനത്തിന് സജ്ജമായിരിക്കയാണ്. ജില്ലയിലെയും സമീപ പ്രദേശങ്ങളിലുള്ളവർക്കും കൂടതൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കി ഉന്നത നിലവാരത്തിലുള്ള ആർ.സി.സി.മോഡൽ ആശുപത്രിയായി ഉയർത്തിയാൽ ആദിവാസികളുൾപ്പെടെ പൊതു ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകും. ഇക്കാര്യത്തെ കുറിച്ച് ആലോചിക്കുന്നതിനായാണ് മാർച്ച് രണ്ടിന് ഉച്ചക്ക് രണ്ട് മണിക്ക് ട്രൈസം ഹാളിൽ വെച്ച് എം.പി., എം.എൽ.എ.മാരുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേരുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമൻ, വൈസ് പ്രസിഡന്റ് കെ.ജെ.പൈലി, ഡോ: എം.സന്തോഷ് കുമാർ, ഡോ: എ.എൻ.സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *