April 29, 2024

സംയുക്ത ട്രേഡ് യൂണിയൻ കൽപ്പറ്റയിലെ ടി പി ടൈൽസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

0
01
 കൽപ്പറ്റ:കൽപ്പറ്റയിലെ ഗുഡ്സ് മേഖലയെ തകർക്കുന്നതിന്റെ  ഭാഗമായി വൻകിട കച്ചവടക്കാർ ചെറുകിട ഗുഡ്സ് വാഹനങ്ങൾ സ്വന്തമായി  വാങ്ങി ഈ മേഖലയെ പൂർണ്ണമായി തകർക്കുന്ന സമീപനത്തിനെതിരെ കൽപ്പറ്റയിലെ ടി പി ടൈൽസിലേക്ക് മാർച്ചും ധർണ്ണയും നടത്തി .ഈ വിഷയം ഉയർത്തി പിടിച്ച് കൊണ്ട് കഴിഞ്ഞ 26 ന് സംയുക്ത ഗുഡ്സ് ട്രേഡ് യുണിയൻ ഏകദിന പണിമുടക്ക് നടത്തിയിരുന്നു .ഇതിന്റെ  തുടർസമരത്തിന്റെ  ഭാഗമായാണ് ഇന്നത്തെ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത് പാവപ്പെട്ട തൊഴിലാളികൾ ബാങ്കിൽ നിന്നും കടമെടുത്തും വാങ്ങിയ വണ്ടിയുടെ ലോൺ അടക്കുന്നതിനും വർദ്ധിച്ച ടാക്സ് ഇൻഷൂറൻസ് അടക്കുന്നതിന് പ്രയാസപ്പെടുമ്പാൾ ആണ് വൻകിടക്കാർ പത്തും പതിനഞ്ചും വാഹനങ്ങൾ സ്വന്തമായി വാങ്ങി ഈ മേഖലയെ  തകർക്കാൻ ശ്രമിക്കുന്നത് എന്ന് ധർണ്ണ ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു. റഫീഖ് അധ്യക്ഷത വഹിച്ചു .കെ സുഗതൻ, സി മെയ്തീൻ കുട്ടി , ഗിരീഷ് കൽപ്പറ്റ ,ടി മണി , സി കെ നൗഷാദ് ,മുഹമ്മദാലി ,സന്തോഷ് കുമാർ, സാലി റാട്ടക്കൊല്ലി ,എൻ മുസ്തഫ ,ഷമീർ ഒടുവിൽ , സി എസ് മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *