April 29, 2024

ഡോ: സാലിം: സമൂഹമാധ്യമത്തെ കാരുണ്യവഴിയിലെത്തിച്ച പ്രവാസി മലയാളി

0
Img 20180301 Wa0005
ജീവ കാരുണ്യ പ്രവർത്തനത്തിന്റെ കൂടെ വിദ്യാഭ്യാസ മേഖലയിലും സേവനവുമായി വെള്ളമുണ്ട വയനാട് വാട്ട്സ്ആപ്പ് കൂട്ടായ്മ മാതൃകയാവുന്നു.
വെള്ളമുണ്ട പഞ്ചായത്തിലെ പ്രവാസികളും നാട്ടുകാരും ഉൾപെടെയുള്ള ഒരു കൂട്ടം യുവാക്കൾ ചേർന്ന് രൂപം നൽകിയ വെള്ളമുണ്ട വയനാട് എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയുടെ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനം മുമ്പ് വാർത്തയായിരുന്നു.ആറു മാസം മുമ്പ് വെള്ളമുണ്ട പെയ്ൻ & പാലിയേറ്റീവിനു ഒന്നാരലക്ഷത്തോളം രൂപയുടെ മരുന്നുകളും രോഗികൾക്ക് വേണ്ടിയുള്ള ഉപകരണങ്ങളും നൽകി  യ കൂട്ടായ്മ ഇപ്പോൾ  അഞ്ചു നിർധനരായ കഷ്ടതയനുഭവിക്കുന്ന രോഗികൾക്ക് ഒന്നരലക്ഷത്തോളം രൂപയുടെ സാമ്പത്തിക സഹായം നൽകിയിരിക്കുകയാണ്.അതിനിടയിൽ മരുന്നിനും വീൽചെയറിനും  മറ്റുമൊക്കെ ആവശ്യമറിയിച്ച പലരെയും സഹായിക്കാൻ പറ്റിയിട്ടുമുണ്ട്.
മടുപ്പിക്കുന്ന ഷെയറുകളും പോസ്റ്റുകളുടെ സമയം കളയുന്ന രീതിയിൽ സോഷ്യൽ മീഡിയകളെ കൂടുതൽ പേരും ഉപയോഗിക്കുന്ന ഈ കാലത്ത് വെള്ളമുണ്ട വയനാട് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ തുടർച്ചയായ സേവന പ്രവർത്തനങ്ങൾ സമൂഹത്തിനു മഹത്തായ സന്ദേശം നൽകുന്ന മാതൃകാ പ്രവർത്തനമാണ്.കൂട്ടായ്മയുടെ പ്രവർത്തനത്തിൽ ആകൃഷ്ടരായി ഒട്ടേറെ പേർ പിന്തുണയുമായി രംഗത്ത് വരുന്നുണ്ട്.ഭാവിയിൽ
സമൂഹത്തിന്റെ വിവിധ മേഖലയിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളുമായി കൂട്ടായ്മയെ സജീവമായി നിലനിർത്തുന്നതിന് മുഴുവൻ ആളുകളുടെയും പിന്തുണ ഉണ്ടാവണമെന്ന് കൂട്ടയമയുടെ ഭാരവാഹികൾ അറിയിച്ചു.
നൂറ്റിഎഴുപതോളം വരുന്ന ഗ്രൂപ്പ് അംഗങ്ങളും പതിമൂന്ന് അംഗ കമ്മിറ്റിയുമാണ് ഗ്രൂപ്പിനുള്ളത്.പൂർണമായും പതിമൂന്നംഗ കമ്മിറ്റിക്ക് കീഴിലാണ് ഗ്രൂപ്പിന്റെ പ്രവർത്തനം.സമൂഹമാധ്യമത്തെ കാരുണ്യവഴിയിലെത്തിച്ച പ്രവാസി മലയാളി
കണ്ടത്തുവയൽ സ്വദേശിയും റിയാദിൽ യൂണിവേഴ്‌സിറ്റി അധ്യാപകനുമായ ഡോക്ടർ സാലിം ആണ്.ഇദ്ദേഹമാണ് കമ്മിറ്റിയുടെ പ്രസിഡണ്ട്.സെക്രട്ടറി വെള്ളമുണ്ട എട്ടേ നാലിലെ കളത്തിൽ ഹാരിസ് ആണ്. എ യു പി സ്കൂളിൽ നടന്ന പരിപാടിയിൽ വെള്ളമുണ്ട ഹൈസ്കൂൾ വിദ്യാർത്ഥിനിക്കുളള സഹായ കൈമാറ്റവും . 10,+1,+2 
 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷ മുന്നൊരുക്ക ക്ലാസ്സിൽ
 വിവിധ സ്‌കൂളുകളിൽ നിന്നായി നൂറ്റിഅമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.പരിപാടി ഇന്റർനാഷണൽ ട്രെയിനർ ഷഹീർ ഷാ മുക്കം  ഉദ്ഘാടനം ചെയ്തുകൊണ്ട് ക്ലാസിന് നേതൃത്വം നൽകി.   നാസർ വാഴയിൽ അദ്ധ്യക്ഷത വഹിച്ചു.ജാബിർ കൈപ്പാണി  വിഷയാവതരണവും കൂട്ടായ്മയുടെ അഡ്മിൻ ഫസൽ റഹ്മാൻ സ്വാഗതവും കെടി ലത്തീഫ് നന്ദിയും പറഞ്ഞു . ഹാരിസ് കളത്തിൽ, ഉബൈദ് സംസാരിച്ചു.
 ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ കൂടെ വിദ്യാഭ്യാസ മേഖലയിലും സേവനവുമായി വെള്ളമുണ്ട വയനാട് വാട്ട്സ്ആപ്പ് കൂട്ടായ്മ മാതൃകയാവുകയാണ്..ചുരുങ്ങിയ സമയത്തിനകം മൂന്ന് ലക്ഷത്തോളം രൂപയുടെ ജീകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കൂട്ടായ്മ പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് പരിശീലനക്ലാസ്സുകള്‍ സംഘടിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *