August 31, 2026

പട്ടാണിക്കൂപ്പിൽ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

0
IMG-20180301-WA0029
By ന്യൂസ് വയനാട് ബ്യൂറോ
ബൈക്കപകടത്തില്‍ യുവാക്കള്‍ മരിച്ചു
പുല്‍പ്പള്ളി: ബൈക്കപകടത്തില്‍ യുവാക്കള്‍ മരിച്ചു. സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കായികാധ്യാപകന്‍ സോമന്‍-ഷീല ദമ്പതികളുടെ മകന്‍ ചെറ്റപ്പാലം തച്ചുകുഴിയില്‍ സൂരജ് എന്ന കണ്ണന്‍ (28), സഹയാത്രികനായ ആനപ്പാറ വള്ളന്‍തോട് പത്രോസ്-മറിയാമ്മ ദമ്പതികളുടെ മകന്‍ അനീഷ് (28) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ മുള്ളന്‍കൊല്ലി-പെരിക്കല്ലൂര്‍ റൂട്ടിലെ പട്ടാണിക്കൂപ്പ് മാടല്‍ വളവില്‍ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സൂരജ് മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. സൂരജിന്റെ സംസ്‌ക്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. സുസ്മതിയാണ് ഏകസഹോദരി. അനൂപാണ് അനീഷിന്റെ സഹോദരന്‍

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *