May 1, 2026

വിദ്യാർഥികളെ അക്രമവൽക്കരിക്കുകയും വിദ്യാഭ്യാസം രാഷ് ട്രീയ വൽക്കരിക്കുകയുമാണ് ഇടത് സർക്കാർ: എംഎം ഹസൻ

0
10
By ന്യൂസ് വയനാട് ബ്യൂറോ

വിദ്യാർഥികളെ അക്രമത്തിലേക്ക് തള്ളിവിടുകയും വിദ്യാഭ്യാസം രാഷ്ട്രീയവൽക്കരിക്കുകയുമാണ് ഇടതു സർക്കാർ ചെയ്യുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ. ഇളംതലമുറ അക്രമത്തിലേക്കും കൊലപാതകത്തിലേക്കും എത്തുന്നത് ഇതേ തുടർന്നാണെന്നും എം.എം ഹസൻ പറഞ്ഞു.  എയ്ഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ് ഥാന സമ്മേളനം ഉദ്ഘാ ടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ഹയർ സെക്കൻഡറിയെ ഡി പി ഐ യിൽ ലയിപ്പിക്കുന്നതിനെ രാഷ് ട്രീയമായി നേരിടും. സെക്കൻഡറി മേഖലയിലെ കോൺഗ്രസ് അനുകൂല സംഘടനകൾ ലയിക്കണമെന്നാണ് കെ.പി സി.സി യുടെ താൽപ്പര്യമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഹയർ സെക്കൻഡറി പാoപുസ്കകങ്ങൾ മലയാളീകരിക്കുന്നതിലൂടെ പൊതു വിദ്യാഭ്യാസ സംരക്ഷണമല്ല നശികരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എ എച്ച് എസ് ടി എ സംസ്ഥാന പ്രസിഡന്റ് ബി.മോഹൻകുമാർ അധ്യക്ഷത  വഹിച്ചു. ജനറൽ സെക്രട്ടറി എസ്.മനോജ്, ട്രഷറർ ജോസ് ജോൺ, ജനറൽ കൺവീനർ ഇ.വി അബ്രാഹം, എൻ.ഡി അപ്പച്ചൻ, കെ.സി റോസക്കുട്ടി, കെ.എൽ പൗലോസ്, ഇഫ്ത്തി ക്കറുദീൻ, കെ.എം തങ്കച്ചൻ, അനിൽ കുമാരമംഗലം, ടി.കെ അശോകൻ, ജിജി തോമസ്, ബിനീഷ് കെ.ആർ, എന്നിവർ പ്രസംഗിച്ചു. 
വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ വരുത്തുമ്പോൾ കൂട്ടായ ആലോചന ആവശ്യമാണെന്ന് വിദ്യാഭ്യാസ സമ്മേളനം ഉദ് ഘാടനം ചെയ്ത മുൻ മഹാരാഷ് ട്ര ഗവർണർ കെ.ശങ്കരനാരായണൻ പറഞ്ഞു. ഷാജു പുതൂർ അധ്യക്ഷത വഹിച്ചു. അധ്യാപക അവാഡ് ജേതാക്കളായ പോൾ വർഗ്ഗീസ്, വി.ജെ. ലാലി, രാധിക റാണി എന്നിവരെ ആദരിച്ചു. സിബി ജോസഫ്,  ശ്രീരംഗം ജയകുമാർ, ഹയർ സെക്കൻഡറി എക്സാം ജോയിന്റ് ഡയറക്ടർ കെ.ഇമ്പിച്ചിക്കോയ, കെ.എ വർഗീസ്, ടോമി ജോസഫ്, ഒ.ശ്രിനാഥ്, സോഫി കെ എന്നിവർ പ്രസംഗിച്ചു. 
യാത്രയയപ്പ് സമ്മേളനം കെ.പി സി സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ ഉദ്ഘാ ടനം ചെയ് തു.  
സർവീസിൽ നിന്ന് വിരമിക്കുന്ന കെ ബി രവികുമാർ, വി.ജെ ലാലി, പോൾ വർഗീസ്  എന്നിവർക്കുള്ള ഉപഹാരങ്ങൾ കെ.പി അനിൽകുമാർ വിതരണം ചെയ് തു. പി വി ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. രാജേഷ് ജോസ്, ജോസ് പോൾ, ഉമാശങ്കർ, ബെന്നി വെട്ടിക്കൽ, ജെന്നി ജോസ്, ജൂലി ദേവസ്യ, ജെയ്ൺ മാത്യു എന്നിവർ പ്രസംഗിച്ചു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *