ബസ് ചാർജ് വർധന; വിദ്യാർഥികളുടെ കുറഞ്ഞ നിരക്കിൽ വ്യത്യാസമില്ല
പുതുക്കിയ ബസ് യാത്രാ നിരക്ക് നിലവിൽ വന്ന സാഹചര്യത്തിൽ നിജപ്പെടുത്തിയ നിര ക്കിന് വിരുദ്ധമായി വിദ്യാർഥികളിൽ നിന്ന് അമിത തുക ഈടാക്കുകയോ അവരോട് അപമര്യാദയായോ വിവേചനപരമായോ പെരുമാറുന്ന സ്വകാര്യ ബസ് ജീവനക്കാർക്കെതിരെയും ബസ്സുടമകൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. വിദ്യാർഥികളുടെ മിനിമം നിരക്കിൽ വ്യത്യാസമില്ല. രണ്ടാമത്തെ ഫെയറിൽ പൊതുജനങ്ങളുടെ നിരക്കിലും വ്യത്യാസമില്ല. എന്നാൽ വിദ്യാർഥികളുടെ നിരക്കിൽ രണ്ടും മൂന്നും ഫെയര്‍സ്റ്റേജുകൾക്ക് രണ്ടുരൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച പരാതികൾ കൽപ്പറ്റയിൽ 8547639077, 8547639151, 8547639112 എന്ന നമ്പറുകളിലും മാനന്തവാടി -8547639072, 8281786074 എന്നീ നമ്പറുകളിലും ബത്തേരിയിൽ 8547639073 , 8281786075 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. പരാതിയുള്ളവർക്ക് ആർ.ടി.ഒയുടെ 8547639012 എന്ന നമ്പറിലും പരാതി അറിയിക്കാവുന്നതാണ്.
പുതുക്കിയ ബസ് ചാർജ് നിരക്ക് ചുവടെ
ക്രമനമ്പർ ഫെയര്‍സ്റ്റേജ് നമ്പർ ദൂരം കി.മീ ബസ്ചാർജ് രൂപ സ്റ്റുഡന്റ് കൺസഷൻ ചാർജ് രൂപ
1 1 2.5 8 1
2 2 5 8 2
3 3 7.5 10 2
4 4 10 12 3
5 5 12.5 13 3
6 6 15 15 3
7 7 17.5 17 3
8 8 20 19 4
9 9 22.5 20 4
10 10 25 22 4
11 11 27.5 24 4
12 12 30 26 5
13 13 32.5 27 5
14 14 35 29 5
15 15 37.5 31 5
16 16 40 33 6





Leave a Reply