May 5, 2024

വികസന പാതയിൽ നല്ലൂർനാട് കാൻസർ ആശുപത്രി; ആലോചനാ യോഗം നടത്തി

0
20180302 150954
 ജില്ലയിലെ ഏക കാൻസർരോഗ ആശുപത്രിയായ
എടവക പഞ്ചായത്തിലെ അംബേദ്കർ മെമ്മോറിയൽ  ആശുപത്രിയുടെ  വികസനത്തിനായി
ഒരുമിച്ചുളള  പ്രവർത്തനത്തിന് വിഴിതെളിഞ്ഞു.  ആർസിസി മോഡൽ ആശുപത്രിയാക്കി
ഇതിനെ ഉയർത്തുന്നതിനുളള ആദ്യപടിയായി ജില്ലയിലെ ജനപ്രതിനിധികൾ,  കക്ഷി
നേതാക്കൾ തുടങ്ങിയവരുടെ യോഗം  ബ്ലോക്ക് ട്രൈസം ഹാളിൽ നടന്നു.
ക്രിയാത്മകമായ നിർദേശങ്ങളാണ് യോഗത്തിൽ ഉയർന്നിട്ടുളളത്. പ്രാരംഭ തുടർ
നടപടായായി 10ന് ഉച്ചക്ക് രണ്ടിന് ആശുപത്രിയിൽ വെച്ച് വിപുലമായ യോഗം
നടക്കും.   ആശുപത്രിയിൽ ആധുനിക രീതിയിലുള്ള റേഡിയോ തെറാപ്പി, കീമൊ
തെറാപ്പി  യൂണിറ്റുകൾ  ഉദ്ഘാടനത്തിന് സജ്ജമായിരിക്കയാണ്. കൂടതൽ ചികിത്സാ
സൗകര്യങ്ങൾ ലഭ്യമാക്കി ഉന്നത നിലവാരത്തിലുള്ള  ആശുപത്രിയായി ഉയർത്തിയാൽ
ആദിവാസികൾ അടക്കമുളളവർക്ക് ഏറെ ഉപകാരപ്രദമാകും. ഇക്കാര്യങ്ങളിലുളള
നടപടികൾ വേഗത്തിലാക്കാൻ യോഗത്തിൽ  തീരുമാനമെടുത്തു. 


ജില്ലയിലെ എല്ലാ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രതിവർഷം
നിശ്ചിത തുക കാൻസർ ആശുപത്രിക്കായി നീക്കിവെക്കണെമന്ന അഭിപ്രായവും
ഉയർന്നു. കിടത്തി ചികിൽസാ സൗകര്യം ഏർപ്പെടുത്തുക, കാന്റീൻ ആരംഭിക്കുക,
ഡോക്ടർമാരുടെയും ജീവനക്കാരുടെ തസ്ഥിക സൃഷ്ടിക്കുക, ആശുപത്രിയുടെ പദവി
ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു.
 ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പ്രീതാ രാമൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജെ. പൈലി, പനമരം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ, എടവക പഞ്ചായത്ത്
പ്രസിഡന്റ് ഉഷാ വിജയൻ, ഡിഎംഒ ഡോ. പി. ജയേഷ് , ജില്ലാ പഞ്ചായത്ത്
അംഗങ്ങളായ എ. പ്രഭാകരൻ, എ.എൻ. പ്രഭാകരൻ, നോഡൽ ഒാഫിസർ ഡോ. എം. സന്തോഷ്
കുമാർ, പി.വി. ജോർജ്, മനു കുഴിവേലി, ഡാനിയൽ ജോർജ്, തങ്കമ്മ യേശുദാസ്, ഫാ.
സെബാസ്റ്റ്യൻ പുത്തേൻ, ജസ്റ്റിൻ ബേബി, സജി ശങ്കർ, സൂപ്പി പള്ളിയാൽ,
പി.വി.എസ്. മൂസ, കൈപ്പാണി ഇബ്രാഹിം, വി.കെ. ശശിധരൻ,  ആൻഡ്രൂസ് ജോസഫ്,
ഒ.കെ. സാജിത്ത്, ജിതിൻ ബാനു, കെ.എം. ഷിനോജ്, പടയൻ മുഹമ്മദ്,  കെ.കെ.സി.
മൈമൂന, ബിന്ദു ജോൺ, കടവത്ത് മുഹമ്മദ്,  സി. അബ്ദുൾ അഷറഫ്, ജോസ് തലച്ചിറ,
കമ്മന മോഹനൻ, സി. അഖിൽ പ്രേം, ഡോ. വി.പി. ഉസ്മാൻ, എം.  മുരളീധരൻ എന്നിവർ
പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *