May 1, 2026

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ: മാധ്യമ ജാഗ്രതാ ശിൽപ്പശാല 7 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
 ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച മാധ്യമ ജാഗ്രത ശിൽപ്പശാല മാർച്ച് ഏഴിന് സുൽത്താൻ ബത്തേരി ഡയറ്റ് ഹാളിൽ നടക്കും. ലൈംഗിക അതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം(പോക്‌സോ), ബാല നീതി നിയമം തുടങ്ങി കുട്ടികളുടെ സംരക്ഷണത്തിനുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകർ റിപ്പോർട്ടിങ്ങിലും വാർത്താവതരണത്തിലും പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് മാധ്യമപ്രവർത്തകർക്കും മാധ്യമ വിദ്യാർഥികൾക്കുമാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്.  പോക്‌സോ, ബാലനീതി നിയമം, മാധ്യമങ്ങൾ എന്ന വിഷയത്തിൽ ജില്ലാ പ്രൊബേഷൻ ഓഫീസർ അഷറഫ് കാവിൽ, ജാഗ്രത റിപ്പോർട്ടിങ്, എഡിറ്റിങ്, ലേഔട്ട് എന്ന വിഷയത്തിൽ പ്രസ് ക്ലബ് സെക്രട്ടറി പി.ഒ.ഷീജ,കുട്ടികൾക്കായുള്ള കരുതൽ സാമൂഹിക മാധ്യമങ്ങളിൽ എന്ന വിഷയത്തിൽ കൽപ്പറ്റ ഡിവൈ.എസ്.പി. പ്രിൻസ് അബ്രഹാം, കുട്ടികളോടുള്ള അതിക്രമങ്ങൾ അനുഭവസാക്ഷ്യം എന്ന വിഷയത്തിൽ ബാലാവകാശ കമ്മീഷൻ മുൻ അംഗം ഗ്ലോറി ജോർജ് , ചൈൽഡ് വെൽഫെയർ കമ്മറ്റി, ജുവനൈൽ ജസ്‌ററിസ് ബോർഡ്, ശരണബാല്യം എന്നീ വിഷയങ്ങളിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ.കെ.പ്രജിത്ത് എന്നിവർ ക്ലാസ്സുകൾ നയിക്കും. അസിസ്റ്റന്റ് എഡിറ്റർ കെ.എസ്.സുമേഷ്, സുൽത്താൻ ബത്തേരി പ്രസ് ക്ലബ് പ്രസിഡന്റ് എൻ.എ.സതീഷ് എന്നിവർ സംസാരിക്കും. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, വയനാട് പ്രസ്‌ക്ലബ്, ബത്തേരി പ്രസ്‌ക്ലബ് എന്നിവരുടെ സഹകരണത്തോടെയാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *