May 6, 2026

മുസ്‌ലിംലീഗ് സ്ഥാപകദിന സമ്മേളനം വന്‍വിജയമാക്കുക: മുസ്‌ലിംലീഗ്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മുസ്‌ലിംലീഗ് സ്ഥാപകദിനമായ മാര്‍ച്ച് 10ന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ ടൗണില്‍ ഹാളില്‍ നടത്തുന്ന സ്ഥാപകദിന സമ്മേളനം വന്‍വിജയമാക്കാന്‍ മുസ്‌ലിംലീഗ് ജില്ലാതല നേതൃയോഗം അഭ്യാര്‍ത്ഥിച്ചു. പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി മൊയ്തീന്‍കുട്ടി സ്വാഗതം പറഞ്ഞു. രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയില്‍ മുസ്‌ലിംലീഗ് ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, പോഷക ഘടകങ്ങളുടെ ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. പടിഞ്ഞാറത്തറ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലും, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിലും വന്‍വിജയം നേടിയ പ്രതിനിധികളെയും, മുസ്‌ലിംലീഗ്-യു.ഡി.എഫ് നേതൃത്വത്തേയും യോഗം അഭിനന്ദിച്ചു. എം.എ മുഹമ്മദ് ജമാല്‍, പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, പി ഇബ്രാഹിം മാസ്റ്റര്‍, ടി മുഹമ്മദ്, പടയന്‍ മുഹമ്മദ്, യഹ്‌യാഖാന്‍ തലക്കല്‍, പി.കെ അസ്മത്ത്, പടയന്‍ അബ്ദുല്ല സംസാരിച്ചു. സെക്രട്ടറി എം മുഹമ്മദ് ബഷീര്‍ നന്ദി പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *