May 3, 2024

വികസന കാഴ്ചപ്പാടുമായി മാനന്തവാടി നഗര സഭക്ക് സമഗ്ര മാസ്റ്റർ പ്ലാൻ

0
വികസന കാഴ്ചപ്പാടുമായി മാനന്തവാടി നഗര സഭക്ക് സമഗ്ര മാസ്റ്റർ പ്ലാൻ. അടുത്ത ഇരുപത് വർഷത്തിനകം നഗരസഭയിൽ നടപ്പാക്കേണ്ട സമഗ്ര വികസന മാസ്റ്റർ പ്ലാൻ തന്നെയാണ് വികസന സെമിനാറിൽ മാസ്റ്റർ പ്ലാനായി അവതരിക്കപ്പെട്ടത്.നിലവിലെ നഗരസഭയുടെ സാഹചര്യങ്ങളും അടുത്ത ഇരുപത് വർഷത്തേക്ക് മുൻകൂട്ടി കണ്ടു കൊണ്ടുള്ള സമഗ്ര മാസ്റ്റർ പ്ലാൻ തന്നെയാണ് വികസന സെമിനാറിൽ അവതരിപ്പിക്കപ്പെട്ടത്.

നിലവിലെ മാനന്തവാടി നഗരസഭയിലെ അവസ്ഥ സർവ്വ മേഖലകളിലേക്കും പ്രധാനമായും ആരോഗ്യം, ഗതാഗതം, ഭൂമി ശാസ്ത്രം, തുടങ്ങി സർവ്വ മേഖലകളിലും പഠനം നടത്തി തന്നെയാണ് വരുന്ന ഇരുപത് വർഷത്തേക്കുള്ള മാനന്തവാടിയുടെ സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്.നഗരത്തെ വീർപ്പ് മുട്ടികുന്ന ഗതാഗതക്കുരുക്ക് ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ, കാർഷിക വ്യാവസായിക മേഖല നേരിടുന്ന പ്രശ്നങ്ങൾ, വിദ്യഭ്യാസ മേഖലയിലെ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും അങ്ങനെ കുടിവെള്ളമടക്കമുള്ള മേഖല ഒന്നൊന്നായി കണ്ട് അവയുടെ ഇപ്പോഴത്തെ അവസ്ഥയും വരാനിരികുന്ന ഇരുപത് വർഷത്തെ കാഴ്ചപാടുകളും മാസ്റ്റർ പ്ലാനിൽ അവതരിപ്പിക്കപ്പെട്ടു. പിന്നീട് 12 ഗ്രൂപ്പുകളായി തിരിഞ്ഞ് കരട് മാസ്റ്റർ പ്ലാൻ ചർച്ചക്ക് വിധേയമാക്കുകയും ചർച്ചകളിൽ ഉരു തിരിഞ്ഞ് വരുന്ന നിർദേശങ്ങൾ കൂടി ക്രോഡീകരിച്ചാണ് അടുത്ത ഇരുപത് വർഷത്തേകുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. കണ്ടെത്തിയതിൽ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും ഗതാഗതത്തിന്റെ കാര്യത്തിലും പരിസ്ഥിതിയുടെയും വ്യവസായത്തിന്റെയും കാർഷിക, ആരോഗ്യ, വിദ്യഭ്യാസ മേഖലയുടെയും കാര്യത്തിൽ കണ്ടെത്തിയ നിർദേശങ്ങൾ നടപ്പാക്കാൻ സാധിച്ചാൽ ഇന്നവതരിപ്പിച്ച ഈമാസ്റ്റർ പ്ലാൻ അടുത്ത ഇരുപത് വർഷം കൊണ്ട് പുരോഗതി കൈവരികുവാൻ സാധിക്കുമെന്ന കാര്യം ഉറപ്പ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *