June 20, 2026

പുത്തൂർവയൽ മഹാത്മ ആർട്സ് ആൻഡ് സ്പോർഡ് ക്ലബ് കാട്ടുതീക്കെതിരെ മണിക്കുന്ന് മല സംരക്ഷണ ബോധവത്കരണ ജാഥ നടത്തി

0
IMG_20180305_091756
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടുതീ ബോധവത്കരണ ജാഥ 

കൽപറ്റ: പുത്തൂർവയൽ മഹാത്മ ആർട്സ് ആൻഡ് സ്പോർഡ് ക്ലബിെൻറ ആഭിമുഖ്യത്തിൽ കാട്ടുതീക്കെതിരെ മണിക്കുന്ന്  മല സംരക്ഷണ ബോധവത്കരണ ജാഥ നടത്തി. സി.കെ. ശശീന്ദ്രൻ എം.എൽ.എ ജാഥാ ക്യാപ്റ്റൻ പി.ടി. ഷാജഹാന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം മേധാവി ഡോ. വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി എസ്.എഫ്.ഒ നാസർ, ക്ലബ് രക്ഷാധികാരി സി. ജയപ്രസാദ്, പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി കൺവീനർ കെ.വി. പ്രകാശൻ, ബഷീർ ആനന്ദ് ജോൺ, ജയേഷ് ജോസഫ്, യു.എ. അഷ്റഫ് എന്നിവർ സംസാരിച്ചു. എം.എസ്.എസ്.ആർ. എഫിൽ നിന്നാരംഭിച്ച ജാഥ മണിക്കുന്ന് മലക്ക് ചുറ്റും സഞ്ചരിച്ച് പുത്തൂർവയലിൽ സമാപിച്ചു. 
ഭാരവാഹികളായ പ്രബീഷ് കുമാർ, യു. റഫീഖ്, ഫാസിൽ റഷീദ്, യു.എ. ജറീഷ്, എ. പ്രസാദ്, ഫിനോസ്, അൻസാർ, കെ.കെ. ഷമീർ, ഖാദർ, ടി. റഷീദ്, നിഷാദ്, അഫ്സൽഖാൻ, അനൂപ്, ശരത്, രോഹിത്, നിസാം തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *