May 19, 2024

കൽപ്പറ്റയിലും സദാചാര പൊലീസ്: ഓട്ടോ ഡ്രൈവർമാർക്കെതിരെ പൊലീസ് കേസ്സെടുക്കും: വനിതാ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു.

0
കല്‍പ്പറ്റ:  കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍ രാത്രിയില്‍ ബസ് കാത്തുനിന്ന പെണ്‍മക്കളെയും പിതാവിനെയും സദാചാര പോലീസ് ചമഞ്ഞ് കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തതായി ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍ അറിയിച്ചു. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഫെബ്രുവരി 28 ന് രാത്രിയില്‍ ബാം ൂരിലേക്ക് പോകാനായി ബസ് കാത്തുനിന്ന മുട്ടില്‍ അമ്പുകുത്തി പാറയില്‍ സുരേഷ് ബാബുവിന്റെയും മക്കളുടെയും നേരെയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ ദേഹോപദ്രവും മോശം പെരുമാറ്റവും നടത്തിയത്. കൂടെയുള്ളവര്‍ ആരാണെന്ന ചോദ്യവുമായാണ് െ്രെഡവര്‍മാര്‍ എത്തിയതെന്നും മക്കളാണെന്ന് അറിയിച്ചിട്ടും അപമര്യാദയോടെ പെരുമാറിയെന്നുമാണ് പരാതി. കല്‍പ്പറ്റ പോലീസ് ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ജില്ലാ പോലീസ് മേധാവിയില്‍നിന്ന് അടിയന്തരമായ റിപ്പോര്‍ട്ട് തേടാന്‍ വനിതാ കമ്മീഷന്റെ അന്വേഷണ വിഭാഗത്തോട് ചെയര്‍പേഴ്‌സണ്‍ നിര്‍ദേശിച്ചു.
ഇതിനിടെ കേസ് രജിസ്റ്റര്‍ ചെയ്തതായും ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും വയനാട് ജില്ലാ പോലീസ് ചീഫ് ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ അറിയിച്ചു. 
കല്‍പ്പറ്റ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ ചിലരുടെ പ്രവര്‍ത്തികള്‍ നാടിനാകെ അപമാനമുണ്ടാക്കുന്നത് ഇതാദ്യമല്ല. മുമ്പ്  കല്‍പ്പറ്റ ടൗണില്‍ നിന്ന് ഒരാളെ ലോറിയില്‍ കയറ്റിയതിന് ഓട്ടോഡ്രൈവര്‍മാര്‍ ലോറി ഡ്രൈവറെ തല്ലിയിരുന്നു.. ഏറെനേരം ബസ് വരാതായതോടെ കൈ കാട്ടിയഒരാളെ ഡ്രൈവര്‍ ലോറിയില്‍ കയറ്റിയതാണ് ഓട്ടോഡ്രൈവര്‍മാരെ പ്രകോപിപ്പിച്ചത്. വാഹനത്തില്‍ പിന്തുടര്‍ന്നെത്തി കൈനാട്ടിയില്‍ വച്ച് ലോറി തടഞ്ഞ് ഡ്രൈവറെ മാരകായുധങ്ങളുപയോഗിച്ച് അടിച്ചുവീഴ്ത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് പിതാവിനെയും മക്കളെയും ഏതാനും ഓട്ടോഡ്രൈവര്‍മാര്‍ കഴിഞ്ഞ ദിവസം അപമാനിച്ചത്. 
ബംഗളൂരുവിലേക്ക് പോകാനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അനന്തവീര തിയേറ്ററിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരിക്കുമ്പോഴാണ് റോഡിന്റെ എതിര്‍ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരില്‍ ചിലര്‍ സമീപത്തെത്തി ചോദ്യം ചെയ്തതെന്ന് സുരേഷ് ബാബു പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *