April 29, 2024

റോഡ് നിർമ്മാണത്തിനായി കുളിർ മാവിൻ കൊമ്പ് വെട്ടിയതിന് ആദിവാസി കുടുംബത്തിന്റെ 10 സെന്റ് സ്ഥലം ജപ്തി ചെയ്ത റവന്യു വകുപ്പിന്റെ പ്രതികാരം

0
Fb Img 1520149199346
റോഡ് നിർമ്മാണത്തിനായി കുളിർ മാവിൻ കൊമ്പ് വെട്ടിയതിന് ആദിവാസി കുടുംബത്തിന്റെ 10 സെന്റ് സ്ഥലം ജപ്തി ചെയ്ത റവന്യു വകുപ്പ്. തവിഞ്ഞാൽ പഞ്ചായത്ത് തലപ്പുഴമക്കിമലയിലെ പീടിക കുന്ന് ഗോവിന്ദന്റെ സ്ഥലമാണ് റവന്യൂ വകുപ്പ് ജപ്തി ചെയ്തത്.ജപ്തി നടപടിക്ക് പുറമെ ബാക്കിയുള്ള സ്ഥലത്തിനും നികുതി സ്വീകരികാ തായതോടെ സർക്കാർ സഹായമടക്കം നിഷേധിക്കപ്പെട്ട് കഴിയുകയാണ്.
1997ൽ പീടികകുന്ന് കോളനിയിലേക്ക് റോഡ് ഉണ്ടാകുന്നതിനായി റോഡിലേക്ക് ചാഞ്ഞ്നിൽക്കുന്ന കുളിർമാവിന്റെ കൊമ്പ് ഗോവിന്ദൻ വെട്ടിമാറ്റിയിരുന്നു.എന്നാൽ 2013 ലാണ് മരം മുറിച്ചുമാറ്റി എന്ന് കാണിച്ച് ഗോവിന്ദന് തുക അടക്കണം എന്ന് പറഞ്ഞ് നോട്ടീസ് നൽകിയത് അത് അത്ര കാര്യമായി എടുക്കാത്ത ഗോവിന്ദന് 2017 മാർച്ച് 25 ന് വീണ്ടും റവന്യൂ വകുപ്പ് ഒരു നോട്ടീസ് കൂടി നൽകി. മരം മുറിച്ച വകയിൽ 29081 രൂപ സർക്കാരിലേക്ക് അടക്കണമെന്നും അല്ലാത്തപക്ഷം 10 സെന്റ് സ്ഥലം ജപ്തി ചെയ്യുമെന്നും കാണിച്ചാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. നിത്യവൃത്തിക്ക് കൂലി പണി എടുത്ത് കഴിയുന്ന ഗോവിന്ദനാവട്ടെ തുക അടക്കാൻ കഴിഞ്ഞതുമില്ല. അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസം വില്ലേജ് അധികൃതർ ഗോവിന്ദന്റെ വീട്ടിലെത്തി ജപ്തി ചെയ്ത സ്ഥലം അളന്ന് തിരിക്കുകയും ചെയ്തു.ഗോവിന്ദന് ആകെ 50 സെന്റ് സ്ഥലമാണ് ഉള്ളത്. എന്നാൽ ജപ്തി ചെയ്തതിന്റെ ബാക്കി സ്ഥലത്തിന് നികുതി സ്വീകരിക്കാൻ വില്ലേജ് അധികൃതർ തയ്യാറാവുന്നില്ല. നികുതി സ്വീകരിക്കാതായതോടെ സർക്കാരിന്റെ സഹായങ്ങളൊന്നും ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ് ഗോവിന്ദനും കുടുംബവും. പണവും സ്വാധീനവുമുള്ളവർ വൻമരങ്ങൾ മുറിച്ചു കടത്തുമ്പോൾ അനക്കം നടിക്കാത്ത റവന്യൂ വകുപ്പാണ് റോഡ് നിർമ്മാണത്തിനായി മരത്തിന്റെ കമ്പ് വെട്ടിയതിന് സ്ഥലം ജപ്തി ചെയ്ത് പ്രതികാരം വീട്ടിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *